ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഏഷ്യാകപ്പ് ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഇന്ത്യന്‍ നായകന്‍ സൂര്യകുമാറിന്റെ ബാറ്റിംഗ് ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരമായ സുനില്‍ ഗവാസ്‌കര്‍. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണിന് ബാറ്റിംഗ് ഓര്‍ഡറില്‍ അവസരം നല്‍കാതിരുന്നതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാറിന്റെ മോശം ഫോം ടീമിനെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.
ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് ശരാശരി 43.40ല്‍ നിന്ന് 26.82 ആയ്യി കുറഞ്ഞിരുന്നു. സ്‌ട്രൈക്ക് റേറ്റിലും കാര്യമായ കുറവുണ്ടായി. ഫൈനലിലേക്ക് കടക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം ടീമിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. ഫൈനലില്‍ ടീമിന് സ്ഥിരതയും ആത്മവിശ്വാസവുമാണ് ആവശ്യം. അനാവശ്യമായി ബാറ്റിംഗ് ഓര്‍ഡറില്‍ പരീക്ഷണങ്ങള്‍ നടത്തരുതെന്നും സ്ഥിരതയുള്ള രീതിയിലേക്ക് ടീം മടങ്ങുന്നതാണ് ടീമിനും ക്യാപ്റ്റനും ഗുണം ചെയ്യുകയെന്നും ഗവാസ്‌കര്‍ പറയുന്നു.