Webdunia - Bharat's app for daily news and videos

Install App

പണവും പ്രതാപവും കൊണ്ട് കാര്യമില്ല, ഇന്ത്യന്‍ ടീമിനെതിരെ പരിഹാസവുമായി മൈക്കല്‍ വോണ്‍

അഭിറാം മനോഹർ
തിങ്കള്‍, 29 ജനുവരി 2024 (14:12 IST)
Ind Vs Eng
ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്ങ്‌സില്‍ കൂറ്റന്‍ ലീഡ് നേടിയിട്ടും 28 റണ്‍സ് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ലോകക്രിക്കറ്റില്‍ പണവും പ്രതിഭയും വേണ്ടുവോളമുണ്ടായിട്ടും ഇന്ത്യയെ പോലെ നേട്ടങ്ങള്‍ കൊയ്യാനറിയാത്ത ഒരു ടീമിനെയും താന്‍ കായികലോകത്ത് കണ്ടിട്ടില്ലെന്നും ടെലിഗ്രാഫിലെഴുതിയ കോളത്തില്‍ മൈക്കല്‍ വോണ്‍ പറയുന്നു.
 
കായികരംഗത്ത് ഞാന്‍ കണ്ടിട്ടുള്ള ഏതൊരു ടീമിനെക്കാളും കുറച്ച് നേട്ടങ്ങള്‍ സ്വന്തമാക്കുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അവര്‍ക്കെന്താണ് ഇല്ലാത്തത്. ധാരാളം പ്രതിഭകളുണ്ട്. ഇഷ്ടം പോലെ പണമുണ്ട്. അടിസ്ഥാന സൗകര്യങ്ങളും മികച്ചതാണ്. എന്നിട്ടും പ്രധാന കിരീടങ്ങള്‍ ഒന്നും തന്നെ നേടാന്‍ അവര്‍ക്കാകുന്നില്ല. ഓസ്‌ട്രേലിയല്‍ പോയി അവര്‍ 2 തവണ പരമ്പര നേടിയെന്നത് ശരിയാണ്.പക്ഷേ 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും അവര്‍ നേടിയിട്ടില്ല എന്നത് മറക്കരുത്. വോണ്‍ പറയുന്നു.
 
അതേസമയം ഹൈദരാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചെങ്കിലും പരമ്പര നേടാനുള്ള സാധ്യത ഇപ്പോഴും ഇന്ത്യയ്ക്ക് തന്നെയെന്ന് താന്‍ കരുതുന്നുവെന്നും ദക്ഷിണാഫ്രിക്കക്കെതിരെ അക്കാര്യം നമ്മള്‍ കണ്ടതാണെന്നും വോണ്‍ പറയുന്നു. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കൂടുതല്‍ ടേണ്‍ ചെയ്യുന്ന പിച്ചുകളായിരിക്കും ഇനിയുണ്ടാവുകയെന്നും വോണ്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ഓവൽ ടെസ്റ്റിൽ സ്റ്റോക്സില്ലാതെ ഇംഗ്ലണ്ട്, ഒലി പോപ്പ് നായകനാകും, ടീമിൽ നാല് മാറ്റങ്ങൾ

Sanju Samson: ഏഷ്യാകപ്പിനായുള്ള കാത്തിരിപ്പിലാണ്, പ്രതീക്ഷകൾ പങ്കുവെച്ച് സഞ്ജു സാംസൺ

Abhishek Sharma: ഇതിപ്പോ ലാഭമായല്ലോ, ഹെഡിനെ തട്ടി ടി20 റാങ്കിങ്ങിൽ ഒന്നാമതെത്തി അഭിഷേക് ശർമ

India vs Pakistan: ഇത് വെറും മത്സരമല്ല, ഇന്ത്യ- പാക് ലെജൻഡ്സ് സെമി സ്പോൺസർ ചെയ്യില്ലെന്ന് ഇന്ത്യൻ കമ്പനികൾ, വീണ്ടും വിവാദം

World Championship of Legends 2025: സെമി ഫൈനല്‍ മത്സരങ്ങള്‍ എന്നൊക്കെ? ഇന്ത്യക്ക് എതിരാളികള്‍ പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments