ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ചുരുങ്ങിയ കാലം കൊണ്ട് എല്ലാ ഫോര്‍മാറ്റിലും കഴിവ് തെളിയിച്ച താരമാണ് യശ്വസി ജയ്‌സ്വാള്‍. ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്ങ്‌സില്‍ ബാറ്റിംഗിനിറങ്ങിയ താരം 74 പന്തില്‍ 10 ബൗണ്ടറിയും 3 സിക്‌സുമുള്‍പ്പടെ 80 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇപ്പോഴിതാ ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനത്തെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നറായ ആര്‍ അശ്വിന്‍.
 
 			
 
 			
			                     
							
							
			        							
								
																	
	 
	ജയ്‌സ്വാളിന്റെ മത്സരത്തിലെ പ്രകടനം തന്നെ വളരെയേറെ സ്വാധീനിച്ചെന്നും പല സമയത്തും ജയ്‌സ്വാളിന്റെ ബാറ്റിംഗ് റിഷഭ് പന്തിനെ ഓര്‍പ്പിച്ചെന്നും അശ്വിന്‍ പറയുന്നു. പന്തിനെ പോലെ തന്നെ ആദ്യ പന്ത് മുതല്‍ തന്നെ അക്രമിച്ച് കളിക്കാനും എതിര്‍ടീമിനെ സമ്മര്‍ദ്ദത്തിലാക്കാനും ജയ്‌സ്വാളിന് സാധിക്കുന്നതായി അശ്വിന്‍ പറയുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനമായിരുന്നു ജയ്‌സ്വാള്‍ നടത്തിയത്. ഫസ്റ്റ് ക്ലാസ് കരിയറിലും മികച്ച പ്രകടനമാണ് നടത്തിയത്.പല സമയത്തും ജയ്‌സ്വാളില്‍ ഒരു റിഷഭ് പന്തിനെ കാണാനാകുന്നു. ഭയപ്പാടില്ലാഠ മനോഭാവം അവന്റെ പ്രകടനത്തെ സഹായിക്കുന്നുണ്ട്. ഒരു മത്സ്യത്തെ വെള്ളത്തിലിടുന്ന പോലെ അനായാസകരമായാണ് അവന്‍ ടെസ്റ്റിനെ കാണുന്നത്. അശ്വിന്‍ പറഞ്ഞു.