Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷഹീൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയെ തകർത്തേനെ, ജാമ്യമെടുത്ത് ബാബർ, ഇന്ത്യയെ കണ്ട് മുട്ടിടിക്കുന്നോ?

ഷഹീൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയെ തകർത്തേനെ, ജാമ്യമെടുത്ത് ബാബർ, ഇന്ത്യയെ കണ്ട് മുട്ടിടിക്കുന്നോ?
, ഞായര്‍, 28 ഓഗസ്റ്റ് 2022 (12:03 IST)
ഏഷ്യാക്കപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിന് മുൻപ് പാക് ടീമിൽ പേസർ ഷഹീൻ അഫ്രീദിയുടെ കുറവിൻ്റെ ആഴം വെളിപ്പെടുത്തി പാക് നായകൻ ബാബർ അസം. ഷഹീൻ അഫ്രീദി ടീമിലുണ്ടായിരുന്നെങ്കിൽ ഇന്ത്യയെ പാകിസ്ഥാൻ തകർക്കുമായിരുന്നുവെന്ന് ബാബർ പറഞ്ഞു. ഷഹീൻ്റെ അഭാവത്തിൽ മറ്റ് പേസർമാർ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ബാബർ പറഞ്ഞു. ഇന്ത്യക്കെതിരായ മത്സരത്തിന് മുൻപ് മാധ്യമങ്ങളുമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യയെ തോൽവിയിലേക്ക് തള്ളിവിട്ടത് ഷഹീൻ അഫ്രീദിയുടെ പ്രകടനമായിരുന്നു. ഇന്ത്യൻ ഓപ്പണർമാരായ കെ എൽ രാഹുലിനെയും രോഹിത് ശർമയെയും തുടക്കത്തിൽ തന്നെ പവലിയനിലേക്ക് മടക്കിയ ഷഹീൻ രണ്ടാം സ്പെല്ലിൽ കോലിയേയും മടക്കി മത്സരം പാകിസ്ഥാന് അനുകൂലമാക്കിയിരുന്നു. 10 വിക്കറ്റിനായിരുന്നു പാകിസ്ഥാൻ മത്സരത്തിൽ വിജയിച്ചത്.
 
ഷഹീൻ ഞങ്ങളുടെ ഏറ്റവും മികച്ച ബൗളർമാരിലൊരാളാണ്. ഞങ്ങളുടെ ബൗളിങ്ങിനെ അവനാണ് നയിക്കുന്നത്. അതുകൊണ്ട് തന്നെ അവൻ്റെ അസാന്നിധ്യം വിലമതിക്കാനാവാത്തതാണ്. ഷഹീൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യക്കെതിരായ മത്സരം മറ്റൊരു തലത്തിലായിരുന്നേനെ. പക്ഷേ ഞങ്ങളുടെ മറ്റ് പേസർമാരും മികച്ചവരാണ്. ഇന്ത്യക്കെതിരെ മികച്ച ആത്മവിശ്വാസവുമായാണ് ഞങ്ങൾ ഇറങ്ങുന്നത്. ബാബർ അസം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kohli 100th T20:നൂറാം ടി20 കളിക്കാൻ കോലി ഇന്നിറങ്ങുന്നു, കിംഗിൻ്റെ തിരിച്ചുവരവ് കാണാനാവുമെന്ന പ്രതീക്ഷയിൽ ആരാധകർ