Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിലക് വർമ്മ ഭാവിയിൽ ഒരുപാട് മത്സരങ്ങൾ ഇന്ത്യയെ വിജയിപ്പിക്കും: ആർഷ് ദീപ്

Arshadeep singh
, വെള്ളി, 4 ഓഗസ്റ്റ് 2023 (18:31 IST)
ഇന്ത്യയ്ക്ക് വേണ്ടി ഒരുപാട് മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ യുവതാരമായ തിലക് വര്‍മയ്ക്ക് സാധിക്കുമെന്ന് ഇന്ത്യന്‍ പേസര്‍ ആര്‍ഷദീപ് സിംഗ്. വെസ്റ്റിന്‍ഡീസിനെതിരെ നടന്ന തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ടി20 മത്സരത്തില്‍ മികച്ച പ്രകടനമാണ് തിലക് വര്‍മ പുറത്തെടുത്തത്. ഈ പ്രകടനത്തെ പ്രശംസിക്കവെയാണ് ആര്‍ഷദീപ് ഇക്കാര്യം പറഞ്ഞത്. മത്സരത്തില്‍ 22 പന്തില്‍ നിന്നും 39 റണ്‍സെടുത്ത ആര്‍ഷദീപായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍.
 
തിലക് വര്‍മയുടെ അരങ്ങേറ്റം മികച്ചതായിരുന്നു. കുറച്ച് മനോഹരങ്ങളായ ഷോട്ടുകള്‍ അവന്‍ കളിച്ചു. അവന്റെ വിക്കറ്റായിരുന്നു കളിയിലെ വഴിത്തിരിവെന്ന് പറയാനാവില്ല. അവന്‍ ധാരാളം അക്രമണ ഷോട്ടുകള്‍ കളിക്കുന്നു. അതില്‍ ചിലത് എതിരാളിക്ക് അവസരം നല്‍കുന്നതാണ്. പക്ഷേ അവന്റെ പ്രകടനത്തില്‍ നിന്നും അവന്റെ കഴിവ് എന്താണെന്നത് വ്യക്തമാണ്. ഭാവിയില്‍ ഇന്ത്യന്‍ ടീമിനെ ഒരുപാട് മത്സരങ്ങളില്‍ വിജയത്തിലെത്തിക്കാന്‍ അവന് സാധിക്കും. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആര്‍ഷദീപ് പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റമുണ്ടാകില്ല, സഞ്ജു ഫിനിഷർ റോളിൽ തിളങ്ങണമെന്ന് ഉത്തപ്പ