Webdunia - Bharat's app for daily news and videos

Install App

ബിസിസിഐ ആവശ്യപ്പെട്ടു: ടി നടരാജനെ ടീമിൽനിന്നും ഒഴിവാക്കി തമിഴ്നാട്

Webdunia
വ്യാഴം, 11 ഫെബ്രുവരി 2021 (12:04 IST)
ഈ മാസം ആരംഭിക്കാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിക്കായുള്ള ടീമിൽനിന്നും ടി നടരാജനെ ഒഴിവാക്കി തമിഴ്നാട്. ബിസിസിഐയുടെ അഭ്യർത്ഥന മാനിച്ചാണ് ടീമിൽനിന്നും തമിഴ്നാട് സ്റ്റാർ പേസറെ ഒഴിവാക്കിയത്. താരത്തെ ടീമിൽനിന്നും ഒഴിവാക്കുന്നതായി ഇന്നലെ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരക പരിഗണിച്ച് നടരാജനെ വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കണം എന്നായിരുന്നു ബിസിസിഐ അഭ്യർത്ഥന.
 
ഇത് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ അംഗീകരിയ്ക്കുകയായിരുന്നു. താരം ഈ ആഴ്ച തന്നെ ബംഗളുരു നാഷ്ണൽ ക്രിക്കറ്റ് അകാദമിയിൽ പരിശീലനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാന അഭ്യന്തര ടുർണമെന്റിൽനിന്നും താരത്തെ ഒഴിവാക്കണം എന്ന ബിസിസിഐ ആവശ്യപ്പെട്ടതോടെ ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ മത്സരങ്ങളിൽ നടരാജൻ ഇന്ത്യൻ ടീമിലെത്തും എന്ന് തന്നെയാണ് സൂചന നൽന്നത്. ഓസ്ട്രേലിയൻ പര്യടനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേയ്ക്ക് അരങ്ങേറ്റം കുറിച്ച നടരാജൻ ഒറ്റ ടൂർണമെന്റുകൊണ്ട് തന്നെ ഇന്ത്യയുടെ സൂപ്പർ താരമായി മാറിയിരുന്നു. ഒരു ഏകദിനത്തിലും ഒരു ടെസ്റ്റിലും മൂന്ന് ടി 20 മത്സരങ്ങളിലുമാണ് താരം ഇന്ത്യൻ ടീമിന്റെ ഭാഗമായത്. ആദ്യ ഏകദിനത്തിൽ രണ്ടും, ആദ്യ ടെസ്റ്റിൽ മൂന്നും വിക്കറ്റുകൾ വീഴ്ത്തിയ നടരാജൻ മൂന്ന് ടി20 മത്സരങ്ങളിൽനിന്നുമായി ആറു വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത്ര വേഗം കറക്കിവീഴ്ത്തിയോ? ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ചഹലിന്റെ ഒപ്പമുണ്ടായിരുന്ന അജ്ഞാത സുന്ദരി ആര്?

Harry Brook: ആറ് കോടിയുടെ ഐറ്റം, ഐപിഎല്‍ കളിക്കാനില്ല; രണ്ട് വര്‍ഷം വിലക്കിനു സാധ്യത

Shama Mohamed: 'മുന്നില്‍ നിന്നു നയിച്ച നായകന്‍'; രോഹിത് ശര്‍മയെ പുകഴ്ത്തി ഷമ മുഹമ്മദ്

KL Rahul: 'രാഹുല് ഹീറോയാടാ, ഹീറോ'; വിമര്‍ശന ശരങ്ങളില്‍ നിന്ന് മുക്തി, 'ദി അണ്‍സങ് ഹീറോ'

Rohit Sharma: 'ഞാന്‍ വിരമിക്കാനോ? പിന്നെ ആവട്ടെ'; സന്തോഷ പ്രഖ്യാപനവുമായി രോഹിത്

അടുത്ത ലേഖനം
Show comments