Select Your Language

Notifications

webdunia
webdunia
webdunia
webdunia

24 മണിക്കൂറിനിടെ 12,923 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതർ 1,08,71,294

24 മണിക്കൂറിനിടെ 12,923 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് ബാധിതർ 1,08,71,294
, വ്യാഴം, 11 ഫെബ്രുവരി 2021 (09:47 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 12,923 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി ഏഴുലക്ഷ കടന്നു. 1,08,71,294 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്ന് രോഗമുക്തരുടെ എണ്ണം കുറവാണ്. 11,764 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 108 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,55,360 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഒരുകോടി അഞ്ചുലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 1,05,73,372 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 1,42,562 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 70,17,114 പേർ ഇന്ത്യയിൽ വാക്സിൻ സ്വീകരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല, ലഭിച്ച സ്ഥാനങ്ങളില്‍ തൃപ്തി: ഗുലാം നബി ആസാദ്