Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ-ചൈന സംഘർഷത്തിൽ നിർണായക തീരുമാനം: പാംഗോങിൽ സൈനിക പിൻമാറ്റത്തിന് ധാരണ

ഇന്ത്യ-ചൈന സംഘർഷത്തിൽ നിർണായക തീരുമാനം: പാംഗോങിൽ സൈനിക പിൻമാറ്റത്തിന് ധാരണ
, വ്യാഴം, 11 ഫെബ്രുവരി 2021 (11:32 IST)
ഡൽഹി: കിഴക്കൻ ലഡക്കിൽ മാസങ്ങളായി തുടരുന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ നിർണായക തീരുമാനം. പാംഗോങിൽ സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയിൽ പറഞ്ഞു. ഏപ്രിലിന് ശേഷം നടത്തിയ നിർമ്മാണങ്ങൾ ഇരു രാജ്യങ്ങളും പൊളിച്ചുനീക്കും എന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. 
 
പാംഗോങിന്റെ തെക്ക് വടക്ക് മേഖലകളിൽനിന്നും സേനകൾ പിൻമാറുന്ന കാര്യത്തിൽ ചൈനയുമായി നടത്തിയ ചർച്ചയിൽ ധാരണയായി. ധാരണയുടെ അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായി ഇരു സേനകളും പ്രദേശത്തുനിന്നും പിൻവാങ്ങും. എന്നാൽ ചില പ്രശ്നങ്ങളിൽ കൂടി ധാരണയിലെത്താനുണ്ട്. ലഡാക്കിൽ ചൈന ഏകപക്ഷീയ നീക്കമാണ് നടത്തിയത്. നിയന്ത്രണ രേഖയിൽ ചൈന വലിയ തോതിൽ സേനയെ വിന്യസിച്ചു. ഇന്ത്യയുടെ താൽപര്യങ്ങൾ സംരക്ഷിയ്ക്കാൻ ഇന്ത്യയും സേനാബലം ശക്തിപ്പെടുത്തി. ചൈനയുടെ നടപടി സമാധാനം തകർക്കുന്നതാണ്. സംഘർഷം ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിയ്ക്കുന്നത് എന്നും രാജ്നാഥ് സിങ് പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സണ്ണി ലിയോണിയ്ക്ക് എതിരെ വഞ്ചന കുറ്റം ചുമത്തി കേസെടെത്ത് ക്രൈം ബ്രാഞ്ച്