Webdunia - Bharat's app for daily news and videos

Install App

Trent Boult: തലകുനിച്ച് മടക്കം; ട്രെന്റ് ബോള്‍ട്ട് വിരമിച്ചു

ന്യൂസിലന്‍ഡിനു വേണ്ടി ഇനിയൊരു ടൂര്‍ണമെന്റ് കളിക്കാന്‍ താനുണ്ടാകില്ലെന്ന് ബോള്‍ട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു

രേണുക വേണു
ചൊവ്വ, 18 ജൂണ്‍ 2024 (08:33 IST)
Trent Boult

Trent Boult: ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് വിരമിച്ചു. ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പപ്പു ന്യു ഗിനിയയ്‌ക്കെതിരെ ആശ്വാസ ജയം സ്വന്തമാക്കിയാണ് സ്റ്റാര്‍ പേസറുടെ മടക്കം. സൂപ്പര്‍ എട്ടില്‍ എത്താതെ ന്യൂസിലന്‍ഡ് നേരത്തെ പുറത്തായിരുന്നു. അവസാന ടൂര്‍ണമെന്റില്‍ ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം ട്രെന്റ് ബോള്‍ട്ടിനേയും മാനസികമായി ഏറെ വിഷമിപ്പിച്ചിട്ടുണ്ട്. തന്റെ അവസാന മത്സരത്തില്‍ നാല് ഓവറില്‍ നിന്ന് 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്താന്‍ ബോള്‍ട്ടിനു സാധിച്ചു. 
 
ന്യൂസിലന്‍ഡിനു വേണ്ടി ഇനിയൊരു ടൂര്‍ണമെന്റ് കളിക്കാന്‍ താനുണ്ടാകില്ലെന്ന് ബോള്‍ട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനാണ് ബോള്‍ട്ട് ഫുള്‍സ്റ്റോപ്പിട്ടത്. അതേസമയം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റ് ലീഗുകളിലും ബോള്‍ട്ട് തുടരാനാണ് സാധ്യത. 
 
ന്യൂസിലന്‍ഡിനു വേണ്ടി 78 ടെസ്റ്റുകളില്‍ നിന്ന് 317 വിക്കറ്റുകളാണ് ബോള്‍ട്ട് വീഴ്ത്തിയിരിക്കുന്നത്. 114 ഏകദിനങ്ങളില്‍ നിന്ന് 211 വിക്കറ്റുകളും 61 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 83 വിക്കറ്റുകളും ബോള്‍ട്ട് സ്വന്തമാക്കിയിട്ടുണ്ട്. 2011 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ബോള്‍ട്ട് ന്യൂസിലന്‍ഡിനു വേണ്ടി അരങ്ങേറ്റം കുറിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rohit Sharma: 'ആരാടാ ഫോം ഔട്ട്'; കട്ടക്കില്‍ കാട്ടുതീയായി ഹിറ്റ്മാന്‍, 76 പന്തില്‍ സെഞ്ചുറി

India vs England 2nd ODI: സ്പിൻ വലയിൽ കുരുങ്ങാതെ ഇംഗ്ലണ്ട്, ഡെക്കറ്റിനും റൂട്ടിനും അർധസെഞ്ചുറി, ഇന്ത്യയ്ക്ക് 305 റൺസ് വിജയലക്ഷ്യം

അഭിഷേക് ശർമ പ്രണയത്തിലോ? ആരാണ് ലൈല ഫൈസൽ, ചിത്രങ്ങൾ പുറത്ത്

Shubman Gill: ഇന്ന് 85 റൺസടിക്കാനാകുമോ? ശുഭ്മാൻ ഗില്ലിനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

മുപ്പത്തിയാറാം സെഞ്ചുറിക്ക് പിന്നാലെ സ്മിത്തിന് മറ്റൊരു റെക്കോർഡ് നേട്ടം, ശ്രീലങ്കക്കെതിരെ പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments