Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജു ഇറങ്ങേണ്ടത് മൂന്നാം സ്ഥാനത്ത്, അല്ലാതെ ടീമിനും അദ്ദേഹത്തിനും ഗുണമില്ല: ആകാശ് ചോപ്ര

Sanju samson
, വ്യാഴം, 27 ഏപ്രില്‍ 2023 (19:04 IST)
ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ മൂന്നാം സ്ഥാനത്ത് ഇറങ്ങണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്. രാജസ്ഥാനായി സഞ്ജു സാംസൺ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നാണ് എൻ്റെ അഭിപ്രായം. കാരണം നാലാമതായി സഞ്ജു ഇറങ്ങുമ്പോൾ അതുകൊണ്ട് ടീമിനോ സഞ്ജുവിനോ ഗുണം ചെയ്യുന്നില്ല. സഞ്ജുവിന് ഗുണം ചെയ്യുന്നില്ലെങ്കിൽ അത് ടീമിനും ഗുണമാകില്ല. ചോപ്ര പറഞ്ഞു.
 
മൂന്നാം നമ്പറിൽ സഞ്ജു എത്തുമ്പോൾ രാജസ്ഥാന് വലിയ സ്കോറുകൾ നേടാൻ സഞ്ജുവിനാകുമെന്ന് ആകാശ് ചോപ്ര പറയുന്നു. സഞ്ജു മാച്ച് വിന്നറായ താരമാണ്. നല്ലൊരു തുടക്കം ലഭിച്ചാൽ എത്ര വലിയ റൺസും വിജയിപ്പിക്കാൻ സഞ്ജുവിന് സാധിക്കും. എന്നാൽ പടിക്കൽ അത്തരത്തിലൊരു താരമല്ല. സഞ്ജുവിനെ പോലെ ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കാനുള്ള മിടുക്ക് അയാൾക്കില്ല. അതിനാൽ തന്നെ സഞ്ജു മൂന്നാമതിറങ്ങുന്നതാണ് ടീമിനും അദ്ദേഹത്തിനും ഗുണമാകുക. ആകാശ് ചോപ്ര പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈകിയിട്ടില്ല, ആഴ്സണലിന് പ്രീമിയർ ലീഗ് നേടാൻ ഇന്നിയും അവസരമുണ്ടെന്ന് അർട്ടേറ്റ