ODI World Cup 2023: ഇന്ത്യയുടെ ലോകകപ്പ് തോല്‍വിക്ക് രണ്ട് വയസ്; എങ്ങനെ മറക്കും ഈ ദിനം !

2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടു ആറ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്

രേണുക വേണു
ബുധന്‍, 19 നവം‌ബര്‍ 2025 (11:41 IST)
Virat Kohli and Rohit Sharma, 2023 ODI World Cup Final

ODI World Cup 2023: ഇന്ത്യയുടെ അപരാജിത കുതിപ്പിനു ഫൈനലില്‍ തന്നെ മറുപടി കൊടുത്ത ഓസ്‌ട്രേലിയ ! 2023 ഏകദിന ലോകകപ്പ് ഫൈനലിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരു കളി പോലും തോല്‍ക്കാതെ ഫൈനലില്‍ എത്തിയ ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് സെമി കാണാതെ പുറത്തായേക്കുമെന്ന ഘട്ടത്തില്‍ നില്‍ക്കുകയായിരുന്ന ഓസ്‌ട്രേലിയയോടു ഫൈനലില്‍ തോല്‍ക്കുന്നു ! അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ കണ്ണുനീര്‍ വീണിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. 
 
2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടു ആറ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ജയിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് മൂന്നാം ഏകദിന ലോകകപ്പ് സ്വന്തമാക്കാമായിരുന്നു. 1983, 2011 ലോകകപ്പുകളിലാണ് ഇന്ത്യ കിരീടം ചൂടിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 240 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ഓസ്ട്രേലിയ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 43 ഓവറില്‍ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയയ്ക്കായി 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡ് കളിയിലെ താരമായി. 15 ഫോറുകളും നാല് സിക്സുകളും അടങ്ങിയതാണ് ഹെഡിന്റെ ഇന്നിങ്സ്. മാര്‍നസ് ലബുഷാനെ 110 പന്തില്‍ 58 റണ്‍സുമായി പുറത്താകാതെ നിന്നു. 
 
ഫൈനലില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യക്ക് അതിവേഗം നഷ്ടമായെങ്കിലും നായകന്‍ രോഹിത് ശര്‍മ (31 പന്തില്‍ 47), വിരാട് കോലി (63 പന്തില്‍ 54) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയ്ക്കു പ്രതീക്ഷ നല്‍കി. എന്നാല്‍ പത്താം ഓവറിലെ നാലാം പന്തില്‍ ടീം ടോട്ടല്‍ 76 ല്‍ നില്‍ക്കെ രോഹിത്തിനെ നഷ്ടമായതോടെ ഇന്ത്യ പതറി തുടങ്ങി. ടീം ടോട്ടല്‍ 300 കടക്കുമെന്ന് പ്രതീക്ഷിച്ചിടത്തു നിന്ന് 240 ലേക്ക് ഇടിഞ്ഞു. ശ്രേയസ് അയ്യര്‍ (മൂന്ന് പന്തില്‍ നാല്) നിരാശപ്പെടുത്തി. കെ.എല്‍.രാഹുല്‍ അമിത പ്രതിരോധത്തിലേക്ക് പോയെങ്കിലും (107 പന്തില്‍ 66) ഗുണമുണ്ടായില്ല. 
 
വിരാട് കോലി 11 ഇന്നിങ്‌സുകളില്‍ നിന്ന് 95.62 ശരാശരിയോടെ 765 റണ്‍സ് നേടി ലോകകപ്പിലെ താരവും ടോപ് സ്‌കോററുമായി. രോഹിത് ശര്‍മ 11 ഇന്നിങ്‌സുകളില്‍ നിന്ന് 597 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. ഇന്ത്യയുടെ മുഹമ്മദ് ഷമി ഏഴ് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റ് നേടി വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kevin Peterson: സ്നേഹമല്ലാതെ മറ്റൊന്നും അറിഞ്ഞിട്ടില്ല, ഇന്ത്യ പ്രിയപ്പെട്ടതാകാൻ കാരണങ്ങളുണ്ട്: കെവിൻ പീറ്റേഴ്സൺ

Hardik Pandya: പാണ്ഡ്യയുടെ കാര്യത്തിൽ റിസ്കെടുക്കില്ല, ഏകദിന സീരീസിൽ വിശ്രമം അനുവദിക്കും

ഗുവാഹത്തി ടെസ്റ്റ്: റബാഡയ്ക്ക് പകരം ലുങ്കി എൻഗിഡി ദക്ഷിണാഫ്രിക്കൻ ടീമിൽ

ഗില്ലിനും ശ്രേയസിനും പകരം ജയ്സ്വാളും റിഷഭ് പന്തും എത്തിയേക്കും, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

വെറും ഒന്നരലക്ഷം പേരുള്ള ക്യുറസോ പോലും ലോകകപ്പ് കളിക്കുന്നു, 150 കോടി ജനങ്ങളുള്ള ഇന്ത്യ റാങ്കിങ്ങിൽ പിന്നെയും താഴോട്ട്

അടുത്ത ലേഖനം
Show comments