Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ചാം കിരീടം തേടി ഇന്ത്യ, കലാശപ്പോരിൽ ടോസ് ബംഗ്ലാദേശിന്, ഇന്ത്യക്ക് ബാറ്റിങ്ങ്

അഞ്ചാം കിരീടം തേടി ഇന്ത്യ, കലാശപ്പോരിൽ ടോസ് ബംഗ്ലാദേശിന്, ഇന്ത്യക്ക് ബാറ്റിങ്ങ്

അഭിറാം മനോഹർ

, ഞായര്‍, 9 ഫെബ്രുവരി 2020 (14:10 IST)
അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിങ്ങ്. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
 
സെമി ഫൈനലിൽ പാകിസ്ഥാനെ തകർത്ത ടമ്മിൽ നിന്നും യാതൊരു മാറ്റവുമില്ലാതെയാണ് ഇന്ത്യ മത്സരിക്കാനിറങ്ങിയിരിക്കുന്നത്. അതേസമയം ബംഗ്ലാദേശ് നിരയില്‍ ഹസന്‍ മുറാദിന് പകരം അവിശേക് ദാസ് പ്ലേയിങ്ങ് ഇലവനിൽ ഇടം നേടി.മത്സരത്തിൽ അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കളിക്കുമ്പോൾ ആദ്യ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ മത്സരം എന്ന ആവേശവുമായാണ് ബംഗ്ലാകടുവകൾ ഇറങ്ങുന്നത്. സെമി ഫൈനലില്‍ കരുത്തരായ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാണ്  ബംഗ്ലാദേശ് ഫൈനലിലേക്ക് യോഹ്യത നേടിയത്.
 
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. ഇത്തവണ എല്ലാ മത്സരങ്ങളിലും ആധികാരിക വിജയങ്ങൾ നേടിയാണ് പ്രിയം ഗാര്‍ഗിന്റെ നേതൃത്വത്തിന് കീഴിലുള്ള ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. നാല് വട്ടം ജേതാക്കളായ, തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ കളിക്കുന്ന, നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ വ്യക്തമായ മുൻതൂക്കമുണ്ട്.
 
ടൂര്‍ണമെന്‍റില്‍ ഇതിനകം 312 റണ്‍സ് നേടിയ യശസ്വി ജയ്സ്വാള്‍ ബാറ്റിംഗിലും കാർത്തിക് ത്യാഗി, സുശാന്ത് മിശ്ര,ആകാശ് സിംഗ് എന്നിവരുടെ ബൗളിങ്ങിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാലറ്റത്തിന്റെ പോരാട്ടം പാഴായി, ഏകദിന പരമ്പര കിവീസിന്