Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ വിപണി പിടിക്കാൻ സ്നാപ്‌ചാറ്റ്, മലയാളം ഉൾപ്പടെ ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടുത്തി

ഇന്ത്യൻ വിപണി പിടിക്കാൻ സ്നാപ്‌ചാറ്റ്, മലയാളം ഉൾപ്പടെ ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടുത്തി

അഭിറാം മനോഹർ

, ഞായര്‍, 9 ഫെബ്രുവരി 2020 (12:16 IST)
സ്നാപ്‌ചാറ്റിന്റെ പുതിയ പതിപ്പിൽ അഞ്ച് പുതിയ ഇന്ത്യൻ ഭാഷകൾ ഉൾപ്പെടുത്തി. ദക്ഷിണേന്ത്യന്‍ ഭാഷകളായ തമിഴ്, മലയാളം, തെലുങ്ക്, കന്നട എന്നിവയും ബംഗാളി ഭാഷയുമാണ് പുതിയതായി സ്നാപ്‌ചാറ്റിൽ ഉൽപ്പെടുത്തിയിരിക്കുന്നത്. ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി എന്നീ ഇന്ത്യന്‍ ഭാഷകളാണ് നേരത്തെ സ്നാപ്‌ചാറ്റിൽ ഉണ്ടായിരുന്നത്.
 
ഇന്ത്യൻ വിപണിക്കനുകൂലമാകുന്ന വിധം സേവനങ്ങളും ഉത്പന്നങ്ങളും എത്തിക്കുന്നതിനായി കഴിഞ്ഞ വർഷമാണ് സ്നാപ്‌ചാറ്റ് മുംബൈയിൽ പ്രവർത്തനമാരംഭിച്ചത്. ടി സീരീസ്, എന്‍ഡിടിവി, ജിയോ തുടങ്ങിയ കമ്പനികളുമായി പങ്കാളിത്തം ആരംഭിച്ച സ്നാപ്‌ചാറ്റ് കൂടുതൽ ഭാഷകളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിലൂടെ ഇന്‍സ്റ്റാഗ്രാമിന് ഏറെ സ്വാധീനമുള്ള ഇന്ത്യയില്‍ വിപണിയില് സ്ഥാനമുറപ്പിക്കാനാൢഅക്ഷ്യമിടുന്നത്.
 
21.8 കോടി പ്രതന്ദിന ഉപയോക്താക്കളാണ് സ്‌നാപ്ചാറ്റിനുള്ളത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഏറെ സ്വീകാര്യതയുണ്ടെങ്കിലും ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് പോലുള്ള ആപ്ലിക്കേഷനുകള്‍ ചുവടുറപ്പിച്ച ഇന്ത്യൻ വിപണിയിൽ വലിയ സ്വാധീനം സൃഷ്ടിക്കാൻ സ്നാപ്‌ചാറ്റിന് ഇതുവരെയും സാധിച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡൽഹി തിരഞ്ഞെടുപ്പ്: മുസ്ലീം ഭൂരിപക്ഷ നിയോജകമണ്ഡലങ്ങളിൽ റെക്കോഡ് പോളിങ്ങ്