Select Your Language

Notifications

webdunia
webdunia
webdunia
webdunia

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ വനിതകൾ ഇന്നിറങ്ങുന്നു, എതിരാളികൾ ദക്ഷിണാഫ്രിക്ക

Indian Team

അഭിറാം മനോഹർ

, ഞായര്‍, 2 ഫെബ്രുവരി 2025 (10:50 IST)
അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ന്. തുടര്‍ച്ചയായുള്ള രണ്ടാം ലോകകിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ടൂര്‍ണമെന്റില്‍ മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഇരു ടീമുകളും ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലിലെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് കലാശപ്പോരാട്ടം.
 
കഴിഞ്ഞ തവണയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. കന്നി കിരീടം തന്നെ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കായിരുന്നു. സെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. അതേസമയം ഓസ്‌ട്രേലിയയെ വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്ക ഫൈനലിന് ഇറങ്ങുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ബൗളര്‍മാരും ബാറ്റര്‍മാരും തകര്‍പ്പന്‍ ഫോമിലാണ് എന്നതാണ് ഇന്ത്യന്‍ പ്രതീക്ഷ. അതേസമയം കന്നികിരീടമാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം വെയ്ക്കുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈം അയൂബില്ല, നായകനായി മുഹമ്മദ് റിസ്വാൻ: ചാമ്പ്യൻസ് ട്രോഫിക്കുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു