Select Your Language

Notifications

webdunia
webdunia
webdunia
webdunia

153 കിലോമീറ്റർ വേഗത!, ഇനി ഫെർഗൂസനും നോർജെയ്ക്കും മാറി നിൽക്കാം, ഉമ്രാൻ മാലിക്ക് ഇന്ത്യൻ അക്തറെന്ന് ആരാധകർ

153 കിലോമീറ്റർ വേഗത!, ഇനി ഫെർഗൂസനും നോർജെയ്ക്കും മാറി നിൽക്കാം, ഉമ്രാൻ മാലിക്ക് ഇന്ത്യൻ അക്തറെന്ന് ആരാധകർ
, വ്യാഴം, 7 ഒക്‌ടോബര്‍ 2021 (12:26 IST)
പോയിന്റ് പട്ടികയിൽ ഏറ്റവും അവസാനമാണ് ഇത്തവണ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സ്ഥാനം. ഐപിഎല്ലിലെ ഏറ്റവും മോശം ടീമെന്ന വിമർശനങ്ങൾ കേൾക്കുന്നുവെങ്കിലും ഹൈദരാബാദിന്റെ യുവതാരമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. യുഎ‌യിലെ സ്ലോ പിച്ചുകളിൽ വേഗത കൊണ്ട് വിസ്‌മയം തീർത്താണ് ഹൈദരാബാദിന്റെ 21കാരനായ ഉ‌മ്രാൻ മാലിക്ക് ശ്രദ്ധ നേടുന്നത്.
 
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ഉമ്രാന്‍ മാലിക്ക് 153 കീലോ മീറ്റര്‍ വേഗത്തില്‍ എറിഞ്ഞത്. ഈ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ പന്തെന്ന നേട്ടം ഇതോടെ ഉ‌മ്രാനിന്റെ പേരിലായി.മത്സരത്തിന്‍റെ ഒമ്പതാം ഓവറിലായിരുന്നു ഉമ്രാന്‍ മാലിക്കിന്‍റെ വേഗമേറിയ പന്ത് പിറന്നത്. ഓവറിലെ ആദ്യ പന്ത് 147 വേഗത്തിലായിരുന്നു. രണ്ടാം പന്ത് 151 കിലോമീറ്റർ വേഗതയിൽ. 152 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ മൂന്നാം പന്തിനുശേഷമാണ് ഉമ്രാന്‍ മാലിക്ക് നാലാം പന്ത് 153 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ് റെക്കോര്‍ഡിട്ടത്. മലയാളി താരം ദേവ്‌ദത്ത് പഠിക്കലിനെതിരെ എറിഞ്ഞ ഫുൾടോസായിരുന്നു 153 കിലോമീറ്റർ വേഗത രേഖപ്പെടുത്തിയത്.
 
152.75 കിലോ മീറ്റര്‍ വേഗത്തലെറിഞ്ഞ കൊല്‍ക്കത്തയുടെ ലോക്കി ഫെര്‍ഗൂസനെയാണ് ഉമ്രാന്‍ മാലിക്ക് ഇന്ന് മറികടന്നത്. 152.74 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞ ഫെര്‍ഗൂസനാണ് മൂന്നാം സ്ഥാനത്തും. നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ ഡൽഹിയുടെ ആന്റിച്ച് നോർജ്യയാണ്.
 
അതേസമയം തന്റെ രണ്ടാമത്തെ മാത്രം മത്സരത്തിലാണ് ജമ്മുകശ്‌മീരിൽ നിന്നെത്തിയ യുവതാരം ഈ നേട്ടം കുറിച്ചത്. ഐപിഎല്ലിലെ വേഗതയേറിയ പന്തുകളിൽ രണ്ടെണ്ണമാണ് ഉ‌മ്രാൻ എറിഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ ബൗളിങ് ലൈനപ്പിന്റെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന് ധോണി വിശേഷിപ്പിച്ചത് ആരെ?