Webdunia - Bharat's app for daily news and videos

Install App

ലോകകപ്പില്‍ ധോണി നയിക്കുമോ ?; തുറന്ന് പറഞ്ഞ് കോഹ്‌ലി

Webdunia
വെള്ളി, 19 ഏപ്രില്‍ 2019 (15:26 IST)
ക്യാപ്‌റ്റന്റെ കുപ്പായം വിരാട് കോഹ്‌ലിക്ക് കൈമാറിയെങ്കിലും ടീമിന്റെ സര്‍വ്വ നിയന്ത്രണങ്ങളും മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന്റെ കൈയിലാണെന്ന കാര്യം രഹസ്യമില്ല. ഇരുവരും തമ്മിലുള്ള ആത്മബന്ധമാണ്  ഒറ്റക്കെട്ടായി തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ കാരണമാകുന്നത്.

ഫീല്‍‌ഡിംഗ് ക്രമീകരികണവും ബോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നതും ധോണിയാണ്. ഈ സമയം കോഹ്‌ലി ഔട്ട് ഫീല്‍ഡിലായിരിക്കും. ക്യാപ്‌റ്റന്‍ ധോണിയാണോ എന്നു പോലും തോന്നിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ എല്ലാ മത്സരങ്ങളിലും കാണാം. ആരാധകര്‍ പോലും ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുകയും പങ്കുവയ്‌ക്കുകയും ചെയ്യാറുണ്ട്.

ആരാധകരുടെ ഈ സംശയത്തില്‍ കാര്യമുണ്ടെന്നാണ് കോഹ്‌ലി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഗ്രൌണ്ടില്‍ താന്‍ അടക്കമുള്ള താരങ്ങള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ധോണിയില്‍ നിന്ന് നിര്‍ദേശം ലഭിച്ച ശേഷമാണെന്നാണ് വിരാട് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

തീരുമാനങ്ങള്‍ എടുക്കും മുമ്പ് ധോണിയുമായി സംസാരിക്കും. തന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് കളിക്കളത്തില്‍ അദ്ദേഹം ഫീല്‍ഡിംഗ് നിയന്ത്രിക്കുന്നത്. മുപ്പത് ഓവറുകള്‍ക്ക് ശേഷം ഞാന്‍ ഔട്ട് ഫീല്‍ഡിലായിരിക്കും ഉള്ളത്. ഈ സമയം ബോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നതും ഫീല്‍‌ഡര്‍മാരെ വിന്യസിക്കുന്നതും അദ്ദേഹമാണ്. ധോണി ഭായുടെ സ്വന്തമായ തീരുമനങ്ങളാകും പലതും.

കളിയെ കുറിച്ച് മറ്റാരേക്കാളും ബോധ്യവും അറിവുമുള്ളയാളാണ് ധോണി. ആദ്യ പന്ത് മുതല്‍ അവസാന പന്ത് വരെ മഹിയുടെ പൂര്‍ണ്ണ ശ്രദ്ധ കളിക്കളത്തിലായിരിക്കും.

ഇങ്ങനെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നത് ഞങ്ങള്‍ തമ്മിലുള്ള ധാരണ വലുതായതിനാലാണ്. മാനേജ്‌മെന്റിന്റെ ചില തീരുമാനങ്ങളില്‍ ഞാനും ധോണിയും രോഹിതും ഭാഗമാവാറുണ്ട്. എന്നാല്‍, ആരാധകരില്‍ ചിലര്‍ പലപ്പോഴും അനാവശ്യമായി ധോണിയെ കുറ്റപ്പെടുത്തുകയാണെന്നും ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കോഹ്‌ലി പറഞ്ഞു.

കോഹ്‌ലിയുടെ തുറന്ന് പറച്ചില്‍ ആരാധര്‍ക്ക് ഇടയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. വിരാട് ഒപ്പമുണ്ടെങ്കിലും  ലോകകപ്പില്‍ ടീമിനെ നയിക്കുന്നത് ധോണി തന്നെയാകും എന്നാണ് ആരാധകരുടെ വാദം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാമ്പ്യൻസ് ലീഗിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരം, റെക്കോർഡ് നേട്ടത്തിൽ ലെവൻഡോവ്സ്കി

Jasprit Bumrah: ഓസ്‌ട്രേലിയയില്‍ പോയി മാസ് കാണിച്ച ഞാനല്ലാതെ വേറാര് ! ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബുംറ

ബാറ്റര്‍മാരെ ഞങ്ങള്‍ നോട്ടമിട്ടിരുന്നില്ല, ബൗളര്‍മാരെ വിളിച്ചെടുക്കുകയായിരുന്നു ഉദ്ദേശം അത് സാധിച്ചു, വൈഭവിന്റെ കഴിവ് ട്രയല്‍സില്‍ ബോധ്യപ്പെട്ടു: രാഹുല്‍ ദ്രാവിഡ്

പെർത്തിലെ സെഞ്ചുറി കാര്യമായി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ നില മെച്ചപ്പെടുത്തി കോലി, ബൗളർമാരിൽ ബുമ്ര ഒന്നാം റാങ്കിൽ

പരിക്കിന് മാറ്റമില്ല, ദ്വിദിന പരിശീലന മത്സരത്തിൽ നിന്നും ശുഭ്മാൻ പുറത്ത്,രണ്ടാം ടെസ്റ്റും നഷ്ടമായേക്കും

അടുത്ത ലേഖനം
Show comments