Select Your Language

Notifications

webdunia
webdunia
webdunia
webdunia

T20 Worldcup: യുഎസിന് ഇനി സൂപ്പർ എട്ട് സ്വപ്നം കാണാം, ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞാൽ ലോകകപ്പ് പാകിസ്ഥാന് വീട്ടിലിരുന്ന് കാണാം

USA, Worldcup

അഭിറാം മനോഹർ

, വെള്ളി, 7 ജൂണ്‍ 2024 (12:46 IST)
USA, Worldcup
ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ചരിത്രവിജയം സ്വന്തമാക്കാനായതോടെ സൂപ്പര്‍ 8 സാധ്യതകള്‍ സജീവമാക്കി യുഎസ്. ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ കാനഡയ്‌ക്കെതിരെ ഗംഭീര വിജയം നേടിയ യുഎസ് ഇന്നലെ ശക്തരായ പാകിസ്ഥാനെതിരെയും വിജയം സ്വന്തമാക്കി. ഇതോടെ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് യുഎസ്. ഇനിയുള്ള മത്സരങ്ങളില്‍ ഇന്ത്യയോട് പരാജയപ്പെട്ടാലും അയര്‍ലന്‍ഡിനെതിരെ വിജയിക്കാനായാല്‍ യുഎസിന് മുന്നില്‍ സൂപ്പര്‍ എട്ട് വാതിലുകള്‍ തുറക്കും.
 
 അതേസമയം യുഎസിനോടേറ്റ തോല്‍വിയോടെ പാകിസ്ഥാന്റെ നില പരുങ്ങലിലായി. ഗ്രൂപ്പില്‍ ശക്തരായ ഇന്ത്യയ്‌ക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ലോകകപ്പിന് മുന്‍പ് നടന്ന മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെതിരെയും അയര്‍ലന്‍ഡിനോടും തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന് ഇന്ത്യക്കെതിരെ വിജയം നേടുക എന്നത് ദുഷ്‌കരമായിരിക്കും. ഈ സാഹചര്യത്തില്‍ ഇന്ത്യ, യുഎസ് ടീമുകള്‍ക്കാണ് നിലവില്‍ സൂപ്പര്‍ എട്ട് സാധ്യതകള്‍ അധികമായുള്ളത്. അങ്ങനെയെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പാകിസ്ഥാന്‍ പുറത്താകുന്നതിനാകും ഈ ടൂര്‍ണമെന്റ് സാക്ഷ്യം വഹിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Pakistan Team: സൂപ്പർ ഓവറിൽ എക്സ്ട്രാ റൺസായി പാകിസ്ഥാൻ നൽകിയത് 7 റൺസ്, പ്രൊഫഷണലായി തോൽക്കാൻ പാകിസ്ഥാനെ സാധിക്കു