Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരുണ്‍ ചക്രവര്‍ത്തി ടി 20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായേക്കും

Varun Chakravarthy
, ശനി, 9 ഒക്‌ടോബര്‍ 2021 (20:54 IST)
ടി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ നിന്ന് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിനിടെ താരത്തിനേറ്റ പരുക്കാണ് തിരിച്ചടിയായത്. വരുണ്‍ ചക്രവര്‍ത്തിക്ക് പകരം മറ്റൊരു താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ബിസിസിഐ ആലോചിക്കുന്നു. കാല്‍മുട്ടില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് കലശലായ വേദനയുണ്ട്. വേദന കടിച്ചമര്‍ത്തിയാണ് ഐപിഎല്ലില്‍ വരുണ്‍ ഇപ്പോള്‍ കളിക്കുന്നത്. ഫീല്‍ഡില്‍ നില്‍ക്കുന്നതിനിടെ വരുണ്‍ വേദനസംഹാരി കുത്തിവയ്ക്കുന്നതായും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡൈവ് ചെയ്യരുതെന്നും വശങ്ങളിലേക്ക് പെട്ടന്ന് മൂവ് ചെയ്യരുതെന്നും ഫിസിയോ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരുണ്‍ ചക്രവര്‍ത്തിക്ക് വിശ്രമം അനുവദിക്കേണ്ട സാഹചര്യം വന്നാല്‍ ടി 20 സ്‌ക്വാഡില്‍ പകരം യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ക്രുണാല്‍ പാണ്ഡ്യ എന്നിവരില്‍ ഒരു താരത്തെ ഉള്‍പ്പെടുത്താനാണ് ആലോചന. ഒക്ടോബര്‍ പത്തിന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് എന്തൊരു ബോള്‍ ! ഞെട്ടിച്ച് ശിഖ പാണ്ഡെ, സിക്‌സ്ത് സ്റ്റംപ് ലൈനില്‍ നിന്ന് പന്ത് വിക്കറ്റിലേക്ക് (വീഡിയോ)