ഇന്ത്യയുടെ ഉപനായകൻ കൂടിയായ കെ എൽ രാഹുലിന് ആദ്യ ടെസ്റ്റിൽ അവസരം നൽകിയതിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ്. തുടർച്ചയായി മോശം പ്രകടനം നടത്തിയും രാഹുലിന് തുടർച്ചയായി അവസരങ്ങൾ നൽകുന്നതിൻ്റെ എന്തിൻ്റെ അടിസ്ഥാനത്തിലാണെന്നും ഇന്ത്യൻ ടീമിൽ കൃത്യമായ പക്ഷപാതം നടക്കുന്നുണ്ടെന്നും വെങ്കിടേഷ് പ്രസാദ് കുറ്റപ്പെടുത്തുന്നു.
രാഹുലിനേക്കാളും മികച്ച ഒട്ടെറെ താരങ്ങൾ പുറത്ത് അവസരങ്ങൾക്കായി കാത്തുനിൽക്കുന്നുണ്ട്. കഴിഞ്ഞ 8 വർഷക്കാലമായി ഒരേ തരത്തിൽ കളിക്കുന്ന കെ എൽ രാഹുൽ ഒരിക്കലും ടീമിലെ നിർണായക താരമാവുന്ന തരത്തിലുള്ള പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടില്ല. ഇന്ത്യ രാഹുലിനെ വൈസ് ക്യാപ്റ്റനായി തെരെഞ്ഞെടുത്തിരുന്നു. എന്നാൽ ആ തീരുമാനം തെറ്റാണ്.
അശ്വിനാണ് രാഹുലിനേക്കാളും ക്രിക്കറ്റ് ബ്രെയ്നുള്ള താരം. അശ്വിൻ ഉപനായകനായില്ലെങ്കിൽ ജഡേജയോ പുജാരെയോ ആകണം ടീമിൻ്റെ ഉപനായകനാകേണ്ടതെന്നും ഹനുമാ വിഹാരിയും മായങ്ക് അഗർവാളും ടെസ്റ്റിൽ രാഹുലിനേക്കാൾ ഇമ്പാക്ട് ഉണ്ടാക്കിയ താരമാണെന്നും വെങ്കിടേഷ് പ്രസാദ് പറഞ്ഞു.