Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലി ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയിട്ടുള്ള ഷോട്ടുകളാണത്, ഡ്രൈവുകൾ തുടരു: പൂർണപിന്തുണയുമായി ബാറ്റിങ് പരിശീലകൻ

കോലി ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയിട്ടുള്ള ഷോട്ടുകളാണത്, ഡ്രൈവുകൾ തുടരു: പൂർണപിന്തുണയുമായി ബാറ്റിങ് പരിശീലകൻ
, വ്യാഴം, 30 ഡിസം‌ബര്‍ 2021 (16:43 IST)
സെഞ്ചുറിയില്ലാത്ത തുടർച്ചയായ രണ്ടാം വർഷത്തിലൂടെയാണ് ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോലി കടന്നുപോകുന്നത്. ഈ വർഷത്തെ അവസാന ടെസ്റ്റായ സെഞ്ചൂറിയനിലും കോലിക്ക് കാര്യമായ പ്രകടനം നടത്താനായില്ല. കൊൽക്കത്തയിൽ 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരെയായിരുന്നു കോലിയുടെ അവസാന രാജ്യാന്തര ശതകം. മൂന്നക്കം കാണാനാവാതെ കോലി പ്രയാസപ്പെടുമ്പോഴും കോലിക്ക് സമ്പൂർണ്ണ പിന്തുണ നൽകി കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ്.
 
വിരാട് കോലി ഏറെ റൺസ് കണ്ടെത്തിയിട്ടുള്ള ഷോട്ടാണ് ഡ്രൈവുകൾ. കോലിയുടെ റൺ സ്കോറിങ് ഷോട്ട് ഇപ്പോൾ ഒരു ന്യൂനതയായിരിക്കും. എന്നാൽ ഒരു ഷോട്ട് സ്ഥിരമായി കളിക്കാതിരുന്നാൽ ഒരിക്കല്‍പ്പോലും അത് പിന്നീട് കളിക്കാനാവില്ല. ഒരിക്കലും റണ്‍സ് കണ്ടെത്താനുമാവില്ല. ഡ്രൈവ് ഷോട്ടുകള്‍ കളിക്കുന്നത് കോലി തുടരണമെന്നാണ് എന്റെ അഭിപ്രായം. എന്നാൽ കൂടുതൽ മെച്ചപ്പെട്ട പന്തുകൾ തിരെഞ്ഞെടുക്കണം. ഓഫ് സ്റ്റംപിലും പുറത്തും വരുന്ന പന്തുകളില്‍ കോലി പുറത്താവുന്നത് പതിവായത് വലിയ വിമര്‍ശനം നേരിടുമ്പോഴാണ് റാത്തോഡിന്‍റെ പിന്തുണ. 
 
അതേസമയം കോലിക്ക് പുറമെ ഫോമിലെത്താന്‍ കഷ്‌ടപ്പെടുന്ന ചേതേശ്വര്‍ പൂജാരയെയും അജിങ്ക്യ രഹാനെയേയും റാത്തോഡ് പിന്തുണച്ചു. ഇരുവരും മികച്ച പ്രകടനം പുറത്തെടുക്കാൻ നിരന്തരം ശ്രമം നടത്തുന്നുണ്ടെന്നും ക്ഷമയോടെ കാത്തിരിക്കുകയാണ് ചെയ്യേണ്ടതെന്നും റാത്തോഡ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെഞ്ചൂറിയനില്‍ 'സെഞ്ചുറി' വിജയം; തലയുയര്‍ത്തി കോലിപ്പട