Webdunia - Bharat's app for daily news and videos

Install App

എന്റെ എല്ലാ നേട്ടങ്ങള്‍ക്ക് പിന്നിലും അവന്‍ മാത്രമായിരുന്നു !; മിതാലി രാജ് തുറന്ന് പറയുന്നു

അവനാണ് എന്റെ പ്രചോദനം; ഒടുവില്‍ തുറന്ന് പറഞ്ഞ് മിതാലി രാജ്

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (11:48 IST)
ആരാണ് നിങ്ങളുടെ ഇഷ്ട പുരുഷ ക്രിക്കറ്റ് താരമെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഒരിക്കല്‍ പൊട്ടിത്തെറിച്ച വ്യക്തിയാണ് ഇന്ത്യയുടെ വനിത ക്യാപ്റ്റന്‍ മിതാലി രാജ്. മാത്രമല്ല, ഇഷ്ടപ്പെട്ട വനിതാ ക്രിക്കറ്റ് താരം ആരാണെന്ന് ഒരു പുരുഷ ക്രിക്കറ്റ് താരത്തോട് നിങ്ങള്‍ ചോദിക്കുമോ എന്ന മറുചോദ്യം മിതാലി ചോദിക്കുകയും ചെയ്തു. 
 
എന്നാല്‍ ഇപ്പോള്‍ ഇതാ തനിക്ക് പ്രചോദനം നല്‍കിയ പുരുഷ ക്രിക്കറ്റ് താരം ആരാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മിതാലി. ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയാണ് മിതാലിയുടെ ആ ഇഷ്ടതാരം. വര്‍ഷം മുഴുവന്‍ ഫിറ്റായിരിക്കാനുള്ള വിരാടിന്റെ കഴിവ് അസാമാന്യമാണെന്നായിരുന്നു ലോകകപ്പിലെ നേട്ടത്തിന് മിതാലിയേയും ടീമിനേയും കഴിഞ്ഞ ദിവസം ആദരിച്ച ചടങ്ങില്‍ വെച്ച് മിതാലി പറഞ്ഞത്.
 
എന്നെ പ്രചോദിപ്പിച്ച ഒരുപാടു പേരുണ്ട്. പക്ഷെ വിരാട് കൊഹ്‌ലിയെ പോലൊയുള്ള ഒരാളില്ല. പ്രത്യേകിച്ചും ഫിറ്റ്‌നസിന്റെ കാര്യത്തില്‍. താരങ്ങളെ സംബന്ധിച്ചിടത്തോളം ഫിറ്റ്‌നസിനാണ് പ്രധാന്യം. കാലത്തിന് അനുസരിച്ച് ഫിറ്റ്‌നസ് പരിശീലനത്തില്‍ മാറ്റം വന്നതായും അതുകൊണ്ടാണ് 34 വയസായിട്ടും എനിക്ക് ഇന്നും കളിക്കാന്‍ സാധിക്കുന്നതെന്നും മിതാലി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

Rajasthan Royals: അവസാന കളി കൊൽക്കത്തക്കെതിരെ ജയിച്ചാൽ പ്ലേ ഓഫിൽ രണ്ടാമതാകാം, രാജസ്ഥാന് അടുത്ത മത്സരം നിർണായകം

ഏറ്റവും വരുമാനമുള്ള കായികതാരം? ഫോർബ്സ് പട്ടികയിൽ വീണ്ടും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

അടുത്ത ലേഖനം
Show comments