Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

‘കൂടുതൽ റൺസെടുത്ത് ബുദ്ധിമുട്ടിക്കരുതേ...’- ഇംഗ്ലീഷ് താരത്തോട് കോഹ്ലി

വിരാട് കോഹ്ലി
, വ്യാഴം, 9 ഓഗസ്റ്റ് 2018 (16:15 IST)
ലോഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലീഷ് നിരയില്‍ അരങ്ങേറുന്ന പുതുമുഖ താരം ഒലി പോപ്പിന് ആശംസകളുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. പോപ്പിന് തന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ നിമിഷമായിരിക്കും അരങ്ങേറ്റമെന്ന് കോഹ്ലി.
 
കൂടുതല്‍ റണ്‍സുകള്‍ നേടി തങ്ങളെ ബുദ്ധിമുട്ടിലാക്കരുതേയെന്നും തമാശരൂപേണ കോഹ്ലി പറഞ്ഞു. ഇത് മാധ്യമപ്രവർത്തകരിൽ ചിരിയുണർത്തി. മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് കോഹ്ലി യുവതാരത്തിന് ആശംസകള്‍ നേര്‍ന്നത്.
 
ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ദാവീദ് മലനെ പുറത്താക്കിയതാണ് ഒലി പോപ്പിന് അരങ്ങേറാനുളള അവസരമൊരുങ്ങുന്നത്. ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റില്‍ ക്രിക്കറ്റില്‍ കാഴ്ച്ചവെച്ച തകര്‍പ്പന്‍ പ്രകടനമാണ് ഇരുപതുകാരനായ പോപ്പിന് അനുഗ്രഹമായത്. 
 
അതെസമയം ഇന്ത്യയ്ക്ക് നിര്‍ണ്ണായകമാണ് ഇന്നത്തെ മത്സരം. ആദ്യ മത്സരം 32 റണ്‍സിന് തോറ്റ ഇന്ത്യയ്ക്ക് പരമ്പരയിലേക്ക് തിരിച്ചെത്താന്‍ വിജയം അനിവാര്യമാണ്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പര്‍താരങ്ങള്‍ പുറത്താകും, പന്തിന് ‘നോ ചാന്‍‌സ്’; രണ്ടാം ടെസ്‌റ്റിലെ കോഹ്‌ലിയുടെ സ്വപ്‌ന ടീം ഇങ്ങനെ