കോഹ്‌ലി തിരക്കിലാണ്; കാമുകനെ തേടി അനുഷ്‌ക കരീബിയന്‍ നാട്ടിലേക്ക്
ആരാധകരുടെ കണ്ണുവെട്ടിച്ച് കോഹ്‌ലിയും അനുഷ്‌കയും വീണ്ടും ഒന്നിക്കുകയാണ്
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും തമ്മിലുള്ള പ്രണയം പാതി വഴിയില്‍ അവസാനിച്ചുവെന്ന വാര്‍ത്തകളെ ഇരുവരും തള്ളിക്കളയുകയാണ്. ഇന്ത്യ ലോകകപ്പില്‍ പരാജയപ്പെട്ടത് കോഹ്‌ലിയുടെ മികവില്ലായ്‌മ കൊണ്ടാണെന്നും ഇതിന് കാരണമായത് അനുഷ്‌കയുടെ സാന്നിധ്യമാണെന്നും വിരാടിന്റെ ആരാധകര്‍ ആരോപിച്ചതോടെയാണ് പ്രണയത്തില്‍ നിന്ന് മാറിയതായി കോഹ്‌ലി തന്നെ വ്യക്തമാക്കിയത്.
എന്നാല്‍, ആരാധകരുടെ കണ്ണുവെട്ടിച്ച് കോഹ്‌ലിയും അനുഷ്‌കയും വീണ്ടും ഒന്നിക്കുകയാണ്. വെസ്‌റ്റ് ഇന്‍ഡീസിനെതിരെ അവരുടെ നാട്ടില്‍ നടക്കുന്ന പരമ്പര കാണാന്‍ അനുഷ്‌കയും ഉണ്ടാകുമെന്നാണ് പുതുതായി പുറത്തുവരുന്ന വാര്‍ത്തകള്‍. ഇരുവരും വിദേശത്തും സ്വദേശത്തുമായി പ്രണയിച്ചു നടന്നപ്പോള്‍ ടീം ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത് ഈ പ്രണയ ജോഡികളായിരുന്നുവെന്നായിരുന്നു ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. ആ പഴയ സാഹചര്യം വീണ്ടും ഉണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ലോകവും വീക്ഷിക്കുന്നത്.
അനുഷ്‌കയുടെ സമീപനത്തില്‍ അസംതൃപ്‌തി പ്രകടിപ്പിച്ചാണ് കോഹ്‌ലി ബന്ധത്തില്‍ നിന്ന് പിന്മാറിയതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഉടന്‍ വിവാഹം വേണമെന്ന് കോഹ്‌ലി ആവശ്യപ്പെട്ടപ്പോള്‍ 2017 വരെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നും തനിക്ക് കരിയര്‍ ശ്രദ്ധിക്കണമെന്നും അതിനാണ് പ്രാധാന്യമെന്നും അനുഷ്‌ക വ്യക്തമാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ അനാവശ്യ കാര്യങ്ങളില്‍ അനുഷ്‌ക നിയന്ത്രിക്കാനും തുടങ്ങിയതോടെ കോഹ്‌ലി സമ്മര്‍ദ്ദത്തിലാകുകയായിരുന്നു.