Webdunia - Bharat's app for daily news and videos

Install App

കേന്ദ്രനേതാക്കൾക്കും വിരാട് കോഹ്ലിക്കും കേരളത്തിൽ നിന്നും പാക് ഭീകരസംഘടനയുടെ ഭീഷണി

ചിപ്പി പീലിപ്പോസ്
ബുധന്‍, 30 ഒക്‌ടോബര്‍ 2019 (09:30 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയ കേന്ദ്രനേതാക്കൾക്കും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും പാക് ഭീകരസംഘടനയുടെ ഭീഷണി. കേരളത്തിൽ നിന്നാണ് ഭീഷണി പോയിരിക്കുന്നതെന്ന് റിപ്പോർട്ട്. ‘ഓൾ ഇന്ത്യ ലഷ്കറെ തോയ്ബ ഉന്നതാധികാരസമിതി, കോഴിക്കോട്’ എന്ന വിലാസത്തിൽ നിന്നാണ് ദേശീയ അന്വേഷണ ഏജൻസിയായ എൻ ഐ എക്കും പ്രമുഖരുടെ പേരെഴുതിയ ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്.
 
നരേന്ദ്രമോദി, അമിത് ഷാ, രാഷ്ട്രപതി രാം‌നാഥ് കോവിന്ദ്, നിർമല സീതാരാമൻ, വിരാട് കോഹ്ലി എന്നിവരെയാണ് ഇവർ ലക്ഷ്യം വെച്ചിരിക്കുന്നത്. മന്ത്രിമാരും നേതാക്കൾക്കും ഭീഷണികൾ വരാറുണ്ടെങ്കിലും ഒരു ക്രിക്കറ്റ് താരം ഈ ലിസ്റ്റിൽ വരുന്നത് ഇതാദ്യമാണ്. 
 
ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയ ഭീകരരുടെ മരണത്തിനു പ്രതികാരം ചെയ്യുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. ഭീഷണി വന്നിരിക്കുന്ന ഏവർക്കും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

2024ൽ കളിച്ച 18 മത്സരങ്ങളിൽ നിന്നും 36 വിക്കറ്റ്, ഐസിസിയുടെ ടി20 ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം അർഷദീപ് സിങ്ങിന്

Sanju Samson: പേസിന് മുന്നിൽ വെറും പൂച്ചക്കുട്ടി, രണ്ടാം ടി20യിലും സ്പീഡിന് മുന്നിൽ പകച്ച് സഞ്ജു, ആർച്ചർക്ക് മുന്നിൽ പുറത്തായത് ഒരേ രീതിയിൽ

Harry Brook vs Varun Chakravarthy: എവിടെ നിന്റെ പുക മഞ്ഞ്, മഞ്ഞില്ലെങ്കില്‍ എന്തോ ചെയ്യുമെന്ന് പറഞ്ഞല്ലോ?, വരുണ്‍ ചക്രവര്‍ത്തിക്ക് മുന്നില്‍ മറുപടികളില്ലാതെ ഹാരി ബ്രൂക്ക്

ഓസ്ട്രേലിയൻ ഓപ്പണിൽ സബലേങ്ക വീണു, കന്നി ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കി മാഡിസൻ കീസിന്

ഇനി എന്താണവൻ ചെയ്യേണ്ടത്, എത്ര റൺസടിച്ചാലും ഒഴിവാക്കും, സഞ്ജുവിനെ ഓർത്ത് സങ്കടമുണ്ടെന്ന് ഹർഭജൻ

അടുത്ത ലേഖനം
Show comments