Select Your Language

Notifications

webdunia
webdunia
webdunia
webdunia

4 വർഷത്തെ ഇടവേളയ്ക്ക് ശേഷം അവൻ വരുന്നു, രോഹിത് നയിക്കും ! - കോഹ്ലി പുറത്തേക്ക്

4 വർഷത്തെ ഇടവേളയ്ക്ക് ശേഷം അവൻ വരുന്നു, രോഹിത് നയിക്കും ! - കോഹ്ലി പുറത്തേക്ക്

ചിപ്പി പീലിപ്പോസ്

, വെള്ളി, 25 ഒക്‌ടോബര്‍ 2019 (08:55 IST)
കേരളക്കരയുടെ കാത്തിരിപ്പിനു അവസാനം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് സഞ്ജു സാംസൺ. സഞ്ജുവിനു മുന്നിൽ ആ സ്വപ്നവാതിൽ ഒരിക്കൽ കൂടി തുറന്നു. ബംഗ്ലാദേശിനെതിരായി നവംബർ മൂന്നിന്‌ ആരംഭിക്കുന്ന ട്വന്റി-20 പരമ്പരയ്‌ക്കുള്ള ടീമിൽ ബാറ്റ്‌സ്‌മാനായി സഞ്ജു കളിക്കും.  
 
ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ച് പകരം ഉപനായകൻ രോഹിത് ശർമയ്ക്ക് നായകപ്പട്ടം ചാർത്തി നൽകിയിരിക്കുകയാണ്. രോഹിത് ആകും ടീമിനെ നയിക്കുക. ടെസ്റ്റ്‌ ടീമിൽ മാറ്റമില്ല. സഞ്ജുവിനൊപ്പം ശാർദുൽ താക്കൂറും യുശ്‌വേന്ദ്ര ചഹാലും ടീമിൽ തിരികെ എത്തിയപ്പോൾ മുംബൈയുടെ ഓൾറൗണ്ടർ ശിവം ദൂബെ ആദ്യമായി ടീമിൽ ഇടംകണ്ടെത്തി. ധോണി തിരിച്ച് വരുമെന്ന് കരുതിയെങ്കിലും ഇത്തവണയും ധോണി ഇല്ല. 
 
2015ൽ സിംബാബ്‌വെയ്‌ക്കെതിരെ ഒരു ട്വന്റി– 20യിലേ സഞ്ജു ഇന്ത്യൻ കുപ്പായം അണിഞ്ഞിട്ടുള്ളു. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനം രണ്ടാമതും സഞ്ജുവിന്‌ അവസരം നൽകി. വിക്കറ്റ്‌ കീപ്പറായി ഋഷഭ്‌ പന്തിന്‌ ഒരവസരം കൂടി സെലക്ടർമാർ നൽകി. കരുതൽ വിക്കറ്റ്‌ കീപ്പറായും സഞ്ജുവിനെ പരിഗണിച്ചിട്ടുണ്ട്‌. 
 
തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നതിനെ തുടർന്നാണ് കോഹ്‌ലിക്ക്‌ വിശ്രമം അനുവദിച്ചത്‌. മുഖ്യ സെലക്ടർ എം എസ്‌ കെ പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന സെലക്‌ഷൻ കമ്മിറ്റി യോഗമാണ്‌ ടീമിനെ പ്രഖ്യാപിച്ചത്‌. നവംബർ മൂന്നിന്‌ ഡൽഹിയിലാണ്‌ മൂന്ന്‌ മത്സര ട്വന്റി–20 പരമ്പര. നവംബർ 14നാണ്‌ രണ്ട്‌ മത്സരങ്ങളടങ്ങിയ ടെസ്റ്റ്‌ പരമ്പരയ്‌ക്ക്‌ തുടക്കമാകുന്നത്‌.
 
വിജയ്‌ ഹസാരെ ട്രോഫിയിലെ ഉജ്വല പ്രകടനമാണ്‌ സഞ്‌ജുവിന്റെ തിരിച്ചുവരവ്‌ സാധ്യമാക്കിയത്‌. ഗോവയ്‌ക്കെതിരായ ഇരട്ട സെഞ്ചുറി (212*) ലോക റെക്കോഡായിരുന്നു. ഐപിഎലിലെ ഉശിരൻ പ്രകടനങ്ങളും സെലക്‌ടർമാർ കണക്കിലെടുത്തു.  
 
തുണയായത് ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനമാണെന്ന് സഞ്ജു പറയുന്നു. തന്‍റെ തനത് ശൈലി തന്നെയാകും നവംബർ മൂന്നിന് നടക്കുന്ന മത്സരത്തിലും പുറത്തെടുക്കാൻ ശ്രമിക്കുമെന്നും സഞ്ജു പറയുന്നു. കോഹിലിയുടെ ക്യാപ്റ്റൻസിക്ക് കീ‍ഴിൽ കളിക്കാനുള്ള ആഗ്രഹവും സഞ്ജു മറച്ചുവച്ചില്ല.
 
ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം നടത്താനായാൽ ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാകാൻ സഞ്ജുവിന് കഴിയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാംഗുലിയുടെ ഇടപെട്ടു? ഋഷഭ് പന്ത് ടീമില്‍ !