Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ക്യാർ’ ചുഴലിക്കാറ്റ് കേരളത്തിന് പണിയാകുമോ? ന്യൂനമർദ്ദം തുടരുന്നു, വരാനിരിക്കുന്നത് ശക്തമായ മഴ ദിനങ്ങ

'ക്യാർ’ ചുഴലിക്കാറ്റ് കേരളത്തിന് പണിയാകുമോ? ന്യൂനമർദ്ദം തുടരുന്നു, വരാനിരിക്കുന്നത് ശക്തമായ മഴ ദിനങ്ങ

ചിപ്പി പീലിപ്പോസ്

, ശനി, 26 ഒക്‌ടോബര്‍ 2019 (10:51 IST)
അറബിക്കടലിൽ രൂപംകൊണ്ട ക്യാർ ചുഴലിക്കാറ്റിനെ തുടർന്ന് കാസർകോട് ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച (ഒക്ടോബർ 26) അവധി പ്രഖ്യാപിച്ചു. 
 
മധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ടിരുന്ന ന്യൂനമർദം ഒരു ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗതയിപ്പോൾ മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെയാണ്.
 
ശേഷമുള്ള 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ചു തീവ്ര ചുഴലിക്കാറ്റ് (Very severe cyclonic storm) ആയി മാറുമെന്നും ദിശ മാറി പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒമാൻ, യമൻ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
 
കേരളം ക്യാർ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ല. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ക്യാർ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളത് കൊണ്ട് തന്നെ മൽസ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല
ണ്ടതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ അപകടം അനുഗ്രഹമായി, അല്ലെങ്കിൽ മൂന്ന് ജീവനുകൾ പൊലിഞ്ഞേനെ, വീഡിയോ !