Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുഷ്‌കയും കുടുംബവും ഇന്ത്യ വിട്ടു, കോഹ്‌ലി പിന്നാലെയെത്തും; ചിത്രങ്ങള്‍ പുറത്തായതോടെ വിവരം പരസ്യമായി!

അനുഷ്‌കയും കുടുംബവും ഇന്ത്യ വിട്ടു, കോഹ്‌ലി പിന്നാലെയെത്തും

അനുഷ്‌കയും കുടുംബവും ഇന്ത്യ വിട്ടു, കോഹ്‌ലി പിന്നാലെയെത്തും; ചിത്രങ്ങള്‍ പുറത്തായതോടെ വിവരം പരസ്യമായി!
മുംബൈ , വെള്ളി, 8 ഡിസം‌ബര്‍ 2017 (13:59 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌‌ലിയുടെയും സുഹൃത്തും നടിയുമായ അനുഷ്ക ശർമയുടെയും വിവാഹം ഈ മാസം നടക്കുമെന്ന് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അനുഷ്‌കയും കുടുംബവും മുംബൈ വിട്ടു. ഡിസംബര്‍ മാസം 12ന് ഇറ്റലിയിലെ മിലാനിലായിരിക്കും വിവാഹം.

മുംബൈ ഛത്രപതി ശിവാജി ടെര്‍മിനലില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം അനുഷ്‌ക ഇറ്റലിക്ക് പറന്നു. ഇവര്‍ക്കൊപ്പം അനുഷ്‌കയുടെ സഹോദരനുമുണ്ടായിരുന്നു. രഹസ്യമായി വിമാനത്താവളത്തില്‍ എത്തിയെങ്കിലും ഇവര്‍ നില്‍ക്കുന്ന  ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവരം പുറത്തായത്.

ഉടന്‍ തന്നെ കോഹ്‌ലിയും ബന്ധപ്പെട്ടവരും ഇറ്റലിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.

സ്‌കൂള്‍ കാലഘട്ടത്ത് കോഹ്‌ലിയുടെ പരിശീലകനായ രാജ്കുമാര്‍ ശര്‍മ്മ അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അവധിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. കോഹ്‌ലിയുടെ വിവാഹ തിയതിയിലാണ് ഇദ്ദേഹം അവധിക്കായി അപേക്ഷ നല്‍കിയിരിക്കുന്നത്.

ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം അടുത്തയാഴ്‌ചയാകും വിവാഹം നടക്കുക.

രാജ്കുമാര്‍ ശര്‍മ്മയെ കൂടാതെ കോഹ്‌ലിയുടെ അടുത്ത സുഹൃത്തുക്കളില്‍ പലരും ഇറ്റലിക്ക് പോകും. ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്‌തതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ വിവാഹത്തില്‍ പെങ്കെടുക്കില്ല. ഇവര്‍ക്കായി ഇന്ത്യയില്‍ വിരുന്നൊരുക്കാനാണ് കോഹ്‌ലിയുടെയും അനുഷ്‌കയുടെയും തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദക്ഷിണാഫ്രിക്കയില്‍ കോഹ്‌ലിപ്പടയുടെ അവസ്ഥ എന്താകും ?; മുന്‍ ഇന്ത്യന്‍ നായകന്റെ വാക്കുകള്‍ വൈറലാകുന്നു