Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതീക്ഷിച്ചത് സംഭവിച്ചു; ഇക്കാര്യത്തില്‍ കോഹ്‌ലിക്ക് മുമ്പില്‍ സച്ചിന്‍ തോറ്റു!

പ്രതീക്ഷിച്ചത് സംഭവിച്ചു; ഇക്കാര്യത്തില്‍ കോഹ്‌ലിക്ക് മുമ്പില്‍ സച്ചിന്‍ തോറ്റു!

പ്രതീക്ഷിച്ചത് സംഭവിച്ചു; ഇക്കാര്യത്തില്‍ കോഹ്‌ലിക്ക് മുമ്പില്‍ സച്ചിന്‍ തോറ്റു!
മുംബൈ , വ്യാഴം, 7 ഡിസം‌ബര്‍ 2017 (13:31 IST)
പ്രതീക്ഷിച്ചത് സംഭവിച്ചു കൊണ്ടിരിക്കുകയാണ്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറിന്റെ റെക്കോര്‍ഡുകള്‍ തര്‍ക്കാന്‍ കച്ചകെട്ടിയിറിങ്ങിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ട്വിറ്ററിലെ ജനപ്രീതിയില്‍ സച്ചിനെ മറികടന്നു.

ആരാധകരുടെ എണ്ണത്തില്‍ അതിശയിപ്പിക്കുന്ന വര്‍ദ്ധനയാണ് കോഹ്‌ലി സ്വന്തമാക്കുന്നത്. 2017-ലെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ വളര്‍ച്ചാ നിരക്കിലാണ് സച്ചിനെ ഇന്ത്യന്‍ ക്യാ‍പ്‌റ്റന്‍ മറികടന്നത്. സച്ചിന് 56 ശതമാനം ഫോളോവേഴ്‌സ് ഉള്ളപ്പോള്‍ 61 ശതമാനം പേരാണ് വിരാടിനെ പിന്തുടരുന്നത്.

എന്നാല്‍ ടോട്ടല്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ സച്ചിന്റെ അടുത്തെത്താന്‍ പോലും കോഹ്‌ലിക്ക് സാധിച്ചിട്ടില്ല. 21.8 മില്യണ്‍ ഫോളോവേഴ്‌സ് സച്ചിനുള്ളപ്പോള്‍ 20.8 മില്യണ്‍ ഫോളോവേഴ്‌സാണ് വിരാടിനുള്ളത്. അതേസമയം, തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന കോഹ്‌ലിയുടെ ജനപ്രതീതി കൂടുതല്‍ വര്‍ദ്ധിക്കുമെന്നും തുടര്‍ന്ന് സച്ചിന്‍ പിന്നിലാകുമെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാതുവെപ്പുകാര്‍ ബന്ധപ്പെട്ട ആ മൂന്നാമന്‍ കോഹ്‌ലിയോ ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐസിസി