Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശാസ്‌ത്രിയുടെ ‘കൈപിടിച്ച്‘ കോഹ്‌ലി ; പന്ത് പറന്നും പിടിക്കാം, ഫീല്‍ഡിംഗ് പഠിപ്പിക്കാന്‍ ജോണ്ടി റോഡ്‌സ് ?

ശാസ്‌ത്രിയുടെ ‘കൈപിടിച്ച്‘ കോഹ്‌ലി ; പന്ത് പറന്നും പിടിക്കാം, ഫീല്‍ഡിംഗ് പഠിപ്പിക്കാന്‍ ജോണ്ടി റോഡ്‌സ് ?
മുംബൈ , ചൊവ്വ, 30 ജൂലൈ 2019 (15:43 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് രവി ശാസ്‌ത്രി തുടര്‍ന്നേക്കും. ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബാംഗറിനും ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധറിനും പണി പോകുമെന്ന് ഉറപ്പാണ്. എന്നാല്‍ ബോളിംഗ്  പരിശീലകനായി ഭരത് അരുണ്‍ തുടര്‍ന്നേക്കും.

ചുമതലകള്‍ ശാസ്‌ത്രി ഭംഗിയായി കൈകാര്യം ചെയ്തു എന്നാണ് പരിശീലകനെ തെരഞ്ഞെടുക്കുന്ന സമിതിയിലെ അംഗമായ അന്‍ഷുമാന്‍ ഗെയ്‌ക്വാദ് പറഞ്ഞത്.

അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഫീല്‍‌ഡിംഗ് പരിശീലകനായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്‌സ് എത്തും. ക്രിക്കറ്റ് പ്രേമികളുടെ ഇഷ്‌ടതാരമായ അദ്ദേഹം അപേക്ഷ നല്‍കിയിട്ടുണ്ട്. ഒരു കാലത്ത് പ്രോട്ടീസ് ടീമിന്റെ മുഖമുദ്രയായിരുന്നു ജോണ്ടി റോഡ്‌സ്.  

ശാസ്ത്രിയെ കൂടാതെ മഹേള ജയവര്‍ധനെ, ഗാരി കിര്‍സ്റ്റന്‍, ടോം മൂഡി, വീരേന്ദര്‍ സെവാഗ്, മൈക്ക് ഹസി തുടങ്ങിയ പ്രമുഖരും മുഖ്യ പരിശീലകനാകാന്‍ മത്സരരംഗത്തുണ്ട്. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് കോച്ചുമാരെയും ഫിസിയോ, സ്‌ട്രെങ്‌ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് അഡ്‌മിനി‌സ്‌ട്രേറ്റീവ് മാനേജര്‍ എന്നിവരെയും മൂന്നംഗ സമിതി തെരഞ്ഞെടുക്കും.

ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ പിന്തുണയുള്ളതാണ് രവി ശാസ്‌ത്രിക്ക് നേട്ടമാകുന്നത്. വിന്‍ഡീസ് പര്യടനത്തിന് മുമ്പായി മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിരാട് നിലപാട് വ്യക്തമാക്കിയിരുന്നു.

“രവി ശാസ്‌ത്രി മുഖ്യ പരിശീലകനായി തുടര്‍ന്നാല്‍ ടീമിന് സന്തോഷമായിരിക്കും. ഇപ്പോഴത്തെ ടീമിലെ എല്ലാവർക്കും രവി ഭായിയുമായി നല്ല ബന്ധമാണുള്ളത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഉപദേശക സമിതിയാണ്. ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് എന്നോട് ഇതുവരെ അഭിപ്രായം ചോദിച്ചിട്ടില്ല“ - എന്നായിരുന്നു കോഹ്‌ലി പറഞ്ഞത്.

മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് നേതൃത്വം നല്‍കുന്ന മൂന്നംഗ ഉപദേശക സമിതിയാണ് പരിശീലകന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്‌ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് ഉപദേശക സമിതിയിലെ മറ്റ് അംഗങ്ങള്‍.

ഓഗസ്റ്റ് 13, 14 തീയതികളിലാണ് പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖം. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂലായ് 30 ആണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെസി വിരമിക്കുമോ ?; ബാഴ്‌സ പുതിയ നീക്കം ആരംഭിച്ചു - ഗ്രിസ്‌മാന്‍ വന്നത് ഒരു സൂചന ?