Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെക്കോര്‍ഡുകള്‍ തുടര്‍ക്കഥയാകുന്നു; ഇന്ത്യന്‍ നായകനു മുന്നില്‍ തകര്‍ന്നു വീണത് സച്ചിന്റെ റെക്കോര്‍ഡ് !

Virat Kohli
സെഞ്ചൂറിയന്‍ , ചൊവ്വ, 16 ജനുവരി 2018 (12:28 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ പുതിയൊരു റെക്കോര്‍ഡിനുടമയായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 21 സെഞ്ചുറിയെന്ന സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡാണ് കോഹ്‌ലി മറികടന്നത്. സച്ചിന്‍ 110 ഇന്നിങ്‌സില്‍ നിന്നും 21 ടെസ്റ്റ് സെഞ്ചുറി നേടിയപ്പോള്‍ 109 ഇന്നിങ്‌സില്‍ നിന്നായിരുന്നു വിരാടിന്റെ ഈ നേട്ടം.
 
ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകന്‍ കൂടിയാണ് കോഹ്‌ലി. സച്ചിനായിരുന്നു ഈ നേട്ടം ആദ്യം കൈവരിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ കളിയില്‍ വിരാടിന്റെ തകര്‍പ്പന്‍ സ്‌കോര്‍ വേട്ട ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയ്‌ക്കൊരിക്കലും 307 എന്ന സ്‌കോര്‍ തികയ്ക്കാനാവുമായിരുന്നില്ല. 307 ന് ഇന്ത്യ ഓള്‍ ഔട്ടാവുമ്പോള്‍ 153 റണ്‍സുമായി വിരാടായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ഋഷഭ് പന്ത്; ഇനി മുന്നിലുള്ളത് ഗെയ്‌ല്‍ മാത്രം