Happy Birthday Virat Kohli: വിരാട് കോലിയുടെ പ്രായം എത്രയെന്നോ?

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി 123 മത്സരങ്ങള്‍ കളിച്ച കോലി 46.85 ശരാശരിയില്‍ 9,230 റണ്‍സ് നേടിയിട്ടുണ്ട്

രേണുക വേണു
ബുധന്‍, 5 നവം‌ബര്‍ 2025 (09:52 IST)
Virat Kohli Birthday: ഇന്ത്യന്‍ ക്രിക്കറ്റിന്റെ കിങ് വിരാട് കോലിക്ക് ഇന്ന് പിറന്നാള്‍. 1988 നവംബര്‍ അഞ്ചിനാണ് കോലിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 37 വയസ്സായി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേക്കാള്‍ ഒരു വയസ് കുറവാണ് വിരാട് കോലിക്ക്. ബോളിവുഡ് സൂപ്പര്‍താരം അനുഷ്‌ക ശര്‍മയാണ് കോലിയുടെ ജീവിതപങ്കാളി. 
 
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി 123 മത്സരങ്ങള്‍ കളിച്ച കോലി 46.85 ശരാശരിയില്‍ 9,230 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 305 മത്സരങ്ങളില്‍ നിന്ന് 57.71 ശരാശരിയില്‍ 14,255 റണ്‍സ് അടിച്ചുകൂട്ടി. ഏകദിനത്തില്‍ 51 സെഞ്ചുറികള്‍ താരത്തിന്റെ പേരിലുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 82 സെഞ്ചുറികള്‍. 
 
ട്വന്റി 20 യില്‍ 125 മത്സരങ്ങളില്‍ നിന്ന് 137.05 സ്‌ട്രൈക് റേറ്റില്‍ 4,188 റണ്‍സാണ് കോലിയുടെ സമ്പാദ്യം. മൂന്ന് ഫോര്‍മാറ്റുകളിലും 45 നു മുകളില്‍ ശരാശരിയുള്ള ഏകതാരം. നിലവില്‍ ഇന്ത്യക്കായി ഏകദിനത്തില്‍ മാത്രമാണ് കോലി കളിക്കുന്നത്. ടെസ്റ്റ്, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ വിരമിച്ചു. ഏകദിന ലോകകപ്പ്, ട്വന്റി 20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി, ഐസിസി ടെസ്റ്റ് മേസ് എന്നിവ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 2023 ഏകദിന ലോകകപ്പില്‍ റണ്‍വേട്ടയില്‍ ഒന്നാമനും ലോകകപ്പിലെ താരവും കോലിയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

റയാൻ വില്യംസിന് ഇന്ത്യൻ പാസ്പോർട്ട്, ഇന്ത്യൻ ഫുട്ബോൾ ടീമിനായി കളിക്കും

ടോസ് നഷ്ടപ്പെട്ടിട്ടും കുലുങ്ങാതെ ഇന്ത്യ; ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ചു, പരമ്പരയില്‍ ലീഡ്

നിരാശപ്പെടുത്തി സഞ്ജുവിന്റെ പകരക്കാരന്‍

India vs Australia: നിരാശപ്പെടുത്തി സൂര്യ, ദുബെ ഇറങ്ങിയത് മൂന്നാമനായി ,ഓസീസിന് മുന്നിൽ 168 റൺസ് വിജയലക്ഷ്യം

India A vs South Africa A: നിരാശപ്പെടുത്തി രാഹുലും പന്തും; ഇന്ത്യക്ക് അടിതെറ്റി

അടുത്ത ലേഖനം
Show comments