Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുറെ നാൾ വീട്ടിലിരുന്നപ്പോളാണ് ജീവിതത്തെ പറ്റി തിരിച്ചറിവുണ്ടായത്, കോലിയുമൊത്തുള്ള കൂട്ടുക്കെട്ട് ആസ്വദിച്ചു: രോഹിത്

Rohit- Kohli, Ro-ko, Rohit sharma century, Cricket News,രോഹിത്- കോലി, രോ-കോ, രോഹിത് ശർമ സെഞ്ചുറി,ക്രിക്കറ്റ് വാർത്ത

അഭിറാം മനോഹർ

, തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (14:59 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഓപ്പണറും മുന്‍ ഇന്ത്യന്‍ നായകനുമായ രോഹിത് ശര്‍മ. പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിറം മങ്ങിയപ്പോള്‍ വിരമിക്കാരായില്ലെ എന്ന ചോദ്യമാണ് രോഹിത്തിനെതിരെ ഉയര്‍ന്നത്. എന്നാല്‍ അടുത്ത 2 മത്സരങ്ങളിലെയും പ്രകടനങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് അവസാനം കുറിച്ചു. പ്രായത്തിന് തന്റെ പ്രതിഭയെ തളര്‍ത്താനാവില്ലെന്ന സന്ദേശമാണ് രോഹിത് നല്‍കിയത്.
 
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ബാറ്റിങ്ങ് പ്രകടനത്തിന് പ്രഫഷണല്‍ കമ്മിറ്റ്‌മെന്റിനേക്കാള്‍ ജീവിതത്തെ പറ്റിയുള്ള തിരിച്ചറിവാണ് കാരണമെന്ന് രോഹിത് പറയുന്നു. ഇതാദ്യമായാണ് ഒരു പരമ്പരയ്ക്ക് തയ്യാറെടുക്കുന്നതിന് മുന്‍പായി ഇത്രയും സമയം ലഭിക്കുന്നത്. അത് ഞാന്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിച്ചു. എനിക്കത് നന്നായി ഗുണം ചെയ്തു. എന്റെ കരിയറിലെ ശേഷിക്കുന്ന സമയം എന്താണ് ചെയ്യേണ്ടതെന്ന് മനസിലാക്കി. ബിസിസിഐ വെബ്‌സൈറ്റിനോട് രോഹിത് പറഞ്ഞു.
 
ഓസ്‌ട്രേലിയയില്‍ കളിക്കുന്നത് ഞാന്‍ എപ്പോഴും ആസ്വദിക്കാറുണ്ട്. ഞങ്ങള്‍ ബാറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ 2 ന്യൂബോള്‍ ഉപയോഗിച്ചത് വെല്ലുവിളിയായിരുന്നു. വളരെക്കാലത്തിന് ശേഷമാണ് കോലിയുമായി ഒരു കൂട്ടുക്കെട്ട് കെട്ടിപ്പടുക്കാനായത്. വളരെക്കാലമായി ഞങ്ങള്‍ക്ക് സെഞ്ചുറി കൂട്ടുക്കെട്ട് ഉണ്ടായിരുന്നില്ലെന്ന് കരുതുന്നു. ഗില്‍ പുറത്താവുകയും ശ്രേയസിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നതിനാല്‍ ഞങ്ങള്‍ക്ക് മുകളില്‍ അധിക ഉത്തരവാദിത്തമുണ്ടായിരുന്നു. ഞങ്ങള്‍ അവിടെ ക്രീസില്‍ ചെലവഴിച്ച ഓരോ നിമിഷവും ആസ്വദിച്ചു. ഞങ്ങളൊരുമിച്ച് വളരെയധികം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. പരസ്പരം മികച്ച ധാരണയുണ്ട്. രണ്ടുപേര്‍ക്കും അനുഭവങ്ങളും ധാരളമുണ്ട്. ഞങ്ങളത് നന്നായി ഉപയോഗിച്ചു. രോഹിത് ശര്‍മ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതൊരു പാഠം, ഓസീസ് താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടന്നതിൽ വിവാദപരാമർശവുമായി മധ്യപ്രദേശ് മന്ത്രി