Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli: കോലി ഈ സൈസ് എടുക്കാത്തതാണല്ലോ..! ആദ്യ ബൗണ്ടറി നേടുന്നത് 81-ാം പന്തില്‍; ആഘോഷിച്ച് താരം (വീഡിയോ)

Virat Kohli celebrated just after first boundary
, വെള്ളി, 14 ജൂലൈ 2023 (12:18 IST)
Virat Kohli: സെഞ്ചുറിയും മറ്റേതെങ്കിലും റെക്കോര്‍ഡും നേടിയ ശേഷം ബാറ്റര്‍മാര്‍ ആഹ്ലാദ പ്രകടനം നടത്തുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഫോര്‍ അടിക്കുമ്പോള്‍ ബാറ്റര്‍മാര്‍ ആഘോഷിക്കുന്നത് നാം കണ്ടിട്ടില്ല. അങ്ങനെയൊരു ആഹ്ലാദ പ്രകടനം നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ബൗണ്ടറി നേടിയ ശേഷമായിരുന്നു കോലിയുടെ സന്തോഷ പ്രകടനം. 
 
81-ാം പന്തിലാണ് കോലി ആദ്യ ബൗണ്ടറി നേടുന്നത്. അതുവരെ 80 പന്തുകളില്‍ നിന്ന് 25 റണ്‍സാണ് കോലിയെടുത്തത്. അതെല്ലാം സിംഗിളുകളും ഡബിളുകളും ഓടിയായിരുന്നു. ആദ്യ ബൗണ്ടറി നേടാന്‍ കോലി ഇത്രയധികം പന്തുകള്‍ കളിക്കുന്നത് ആദ്യമായാണ്. ഇന്നിങ്‌സിലെ ആദ്യ ബൗണ്ടറി നേടിയ ശേഷം മുകളിലേക്ക് കൈകള്‍ ഉയര്‍ത്തി ഡ്രൗസിങ് റൂമിലെ സഹതാരങ്ങളേയും കാണികളേയും നോക്കി ചിരിച്ചുകൊണ്ട് ആഘോഷിക്കുകയായിരുന്നു കോലി. 
രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 96 പന്തില്‍ നിന്ന് 36 റണ്‍സുമായി കോലി പുറത്താകാതെ നില്‍ക്കുകയാണ്. 81-ാം പന്തില്‍ നേടിയ ഏക ഫോര്‍ മാത്രമാണ് ഈ ഇന്നിങ്‌സിലെ കോലിയുടെ ബൗണ്ടറി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Yashasvi Jaiswal: ഓടിവന്ന് രോഹിത്തിനൊരു മുത്തം; ജയ്‌സ്വാള്‍ സെഞ്ചുറി നേടിയപ്പോള്‍ ചെയ്തത് (വീഡിയോ)