Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

Yashasvi Jaiswal: ഓടിവന്ന് രോഹിത്തിനൊരു മുത്തം; ജയ്‌സ്വാള്‍ സെഞ്ചുറി നേടിയപ്പോള്‍ ചെയ്തത് (വീഡിയോ)

Jaiswal century celebration Video
, വെള്ളി, 14 ജൂലൈ 2023 (11:39 IST)
Yashasvi Jaiswal: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടി യഷസ്വി ജയ്‌സ്വാള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലാണ് ജയ്‌സ്വാളിന്റെ സെഞ്ചുറി. 215 പന്തില്‍ നിന്നാണ് ജയ്‌സ്വാള്‍ സെഞ്ചുറി തികച്ചത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 350 പന്തില്‍ നിന്ന് 14 ഫോര്‍ സഹിതം 143 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് താരം. 
 
സെഞ്ചുറി നേടിയ ശേഷമുള്ള ജയ്‌സ്വാളിന്റെ ആഹ്ലാദ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജയ്‌സ്വാള്‍ സെഞ്ചുറി നേടിയ ശേഷം തനിക്കൊപ്പം ബാറ്റ് ചെയ്യുന്ന നായകന്‍ രോഹിത് ശര്‍മയുടെ അടുത്തേക്ക് ഓടിയെത്തുകയും രോഹിത്തിന്റെ ചുമലില്‍ മുത്തം നല്‍കുകയും ചെയ്തു. ഡ്രസിങ് റൂമില്‍ നിന്ന് വിരാട് കോലി അടക്കമുള്ള താരങ്ങള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. 
ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുകയെന്നത് വളരെ പ്രയാസപ്പെട്ട കാര്യമാണെന്നും അതുകൊണ്ട് തന്നെ ഈ ഇന്നിങ്സ് തനിക്ക് വളരെ വൈകാരികമായി തോന്നുന്നെന്നും ജയ്സ്വാള്‍ പറഞ്ഞു. തന്നെ പിന്തുണച്ചവര്‍ക്കും ടീം മാനേജ്മെന്റിനും നായകന്‍ രോഹിത് ശര്‍മയ്ക്കും മറ്റെല്ലാവര്‍ക്കും നന്ദി പറയുന്നു. പിച്ച് വളരെ വേഗത കുറഞ്ഞതായിരുന്നു. ഇവിടെ കളിക്കുകയെന്നത് ഏറെ പ്രയാസപ്പെട്ടതും വെല്ലുവിളി ഉയര്‍ത്തുന്നതുമാണ്. പക്ഷേ രാജ്യത്തിന് വേണ്ടി ഇത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിനേയും അതിന്റെ വെല്ലുവിളികളേയും ഞാന്‍ ഇഷ്ടപ്പെടുന്നു. ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുകയായിരുന്നു. ഇതൊരു തുടക്കം മാത്രമാണ്. ഭാവിയില്‍ ഇത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു - ജയ്സ്വാള്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്ക് സ്വയം അഭിമാനം തോന്നുന്നു, എല്ലാവര്‍ക്കും നന്ദി; വൈകാരിക പ്രതികരണവുമായി യഷ്വസി ജയ്‌സ്വാള്‍