കോഹ്‌ലിയുടെ ഒരു ദിവസത്തെ വരുമാനം ഒന്നോ, രണ്ടോ കോടിയല്ല; എത്രയെന്ന് അറിഞ്ഞാല്‍ അന്തംവിടും!
കോഹ്‌ലിയുടെ ഒരു ദിവസത്തെ വരുമാനം എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും
പരസ്യ വരുമാനത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ബോളിവുഡ് താരങ്ങളടക്കമുള്ളവരെ പിന്നിലാക്കി കുതിക്കുകയാണ്.
ഏകദേശം അഞ്ചു കോടി രൂപയാണ് വിരാടിന്റെ പരസ്യത്തില്‍ നിന്നുള്ള ദിവസവരുമാനമെന്നാണ് എക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
18 വമ്പന്‍ ബ്രാന്‍ഡുകളുമായിട്ടാണ് കോഹ്‌ലിക്ക് കരാറുള്ളത്. കഴിഞ്ഞ മാസം പ്യൂമയുമായി എട്ടു വര്‍ഷത്തേക്ക് 110 കോടി രൂപയുടെ കരാറാണ് കോലി ഒപ്പുവെച്ചത്.
പെപ്‌സികോയും പ്യൂമയുമായുള്ള കരാറാണ് കോഹ്‌ലിയുടെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയത്.
വരുമാനത്തിന്റെ കാര്യത്തില്‍ കോഹ്‌ലി ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോനി, ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍ എന്നിവരെ പിന്നിലാക്കുകയും ചെയ്‌തു.