Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏകദിന, ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ കോലി ആലോചിക്കുന്നു; അടുത്ത ലോകകപ്പ് കളിച്ചേക്കില്ല !

ഏകദിന, ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ കോലി ആലോചിക്കുന്നു; അടുത്ത ലോകകപ്പ് കളിച്ചേക്കില്ല !
, ബുധന്‍, 19 ജനുവരി 2022 (11:11 IST)
പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ വിരാട് കോലി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീം നായകസ്ഥാനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തതോടെയാണ് പരിമിത ഓവര്‍ ക്രിക്കറ്റിലെ ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ കോലി തീരുമാനിച്ചത്. അടുത്ത ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ കോലി ഉണ്ടാകില്ലെന്ന് വാര്‍ത്തകളുണ്ട്. ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായി വിരമിക്കുന്ന കാര്യമാണ് കോലി പരിഗണിക്കുന്നത്. ഐപിഎല്ലില്‍ കോലിയുടെ അവസാന സീസണ്‍ ആയിരിക്കും ഇത്. ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച് അധികം കഴിയും മുന്‍പ് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യവും താരത്തിന്റെ ആലോചനയിലുണ്ടെന്ന് ഇന്ത്യന്‍ ടീമുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെങ്കടേഷ് അയ്യര്‍ ഒരു ഓള്‍റൗണ്ടര്‍ ആണെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല; സഞ്ജയ് മഞ്ജരേക്കര്‍