വിരാടിന്റെ ഗോഡ്‌ഫാദര്‍ ധോണി തന്നെ; തിരുവനന്തപുരത്തെ ഈ വീഡിയോ അതിനുള്ള തെളിവ്

വിരാടിന്റെ ഗോഡ്‌ഫാദര്‍ ധോണി തന്നെ; തിരുവനന്തപുരത്തെ ഈ വീഡിയോ അതിനുള്ള തെളിവ്

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (17:29 IST)
ഫോമിന്റെ പേരില്‍ ആരോപണം നേരിടുന്ന മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ഇരുവരും തമ്മിലുള്ള സ്‌നേഹബന്ധം മാത്രമാണ് ഇതിനു കാരണമെന്ന് പറയാന്‍ സാധിക്കില്ല.

ഡ്രസിംഗ് റൂമിലും ഗ്രൌണ്ടിലും ധോണി സഹതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും ഉപദേശങ്ങളും കോഹ്‌ലിയെ സഹായിക്കുന്നുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ ധോണിക്ക് മാത്രമെ സാധിക്കുകയുള്ളൂവെന്ന ചിന്തയും കോഹ്‌ലിയിലുണ്ട്. അതിനാല്‍, മുന്‍ നായകന്റെ ഗുണങ്ങള്‍ പഠിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കോഹ്‌ലി.

ധോണിയുടെ ശൈലികള്‍ പിന്തുടരുന്ന കോഹ്‌ലി തിരുവനന്തപുരത്ത് പുറത്തെടുത്തത് തനി ‘ മഹി സ്‌റ്റൈല്‍ ’. കിരീടം ലഭിച്ച ശേഷം ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ കൈകളിലേക്ക് ട്രോഫി കൊടുക്കുന്ന ധോണിയുടെ രീതിയാണ് കോഹ്‌ലി ന്യൂസിലന്‍ഡിനെതിരായ വിജയത്തിനു ശേഷം പുറത്തെടുത്തത്.

ട്രോഫി ടീമിലെ ഏറ്റവും ജൂനിയറായ മുഹമ്മദ് സിറാജിന്റെ കൈകളിലേക്ക് നല്‍കിയ കോഹ്‌ലി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വേളയില്‍ ഏറ്റവും സൈഡിലേക്ക് മാറുകയും ചെയ്‌തു. ധോണി പിന്തുടര്‍ന്ന രീതികളാണ് ഇത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഷസിന് ഒരുങ്ങണം, ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ശേഷിക്കുന്ന കളികളിൽ നിന്ന് ട്രാവിസ് ഹെഡ് പിന്മാറി

അടിച്ചുകൂട്ടിയത് 571 റൺസ്, സെമിയിലും ഫൈനലിലും സെഞ്ചുറി, ലോറ കാഴ്ചവെച്ചത് അസാമാന്യ പോരട്ടവീര്യം

സച്ചിനും ദ്രാവിഡും ഗാംഗുലിയും നിറഞ്ഞ ടീമിൽ അവസരം ലഭിക്കാതിരുന്ന പ്രതിഭ, ഇന്ത്യൻ വനിതാ ടീമിൻ്റെ വിജയത്തിന് പിന്നിൽ രഞ്ജിയിൽ മാജിക് കാണിച്ച അമോൽ മജുംദാർ

Pratika Rawal: വീല്‍ചെയറില്‍ പ്രതിക; ആരും മറക്കില്ല നിങ്ങളെ !

Shafali verma: അച്ഛന്റെ ഹൃദയാഘാതം,പ്രകടനങ്ങള്‍ മോശമായതോടെ ടീമില്‍ നിന്നും പുറത്ത്, ടീമില്‍ ഇല്ലെന്ന കാര്യം മറച്ചുവെച്ച ഷെഫാലി

അടുത്ത ലേഖനം
Show comments