കോഹ്ലിക്ക് ഞെട്ടല്‍, ബിസിസിഐക്ക് സംതൃപ്തി; അഭിനന്ദനവുമായി ഡിജിപി
കോഹ്ലിക്ക് ഞെട്ടല്‍, ബിസിസിഐക്ക് സംതൃപ്തി; അഭിനന്ദനവുമായി ഡിജിപി
കനത്ത മഴയെ അവഗണിച്ച് മണിക്കൂറുകളോളം മത്സരം കാണാനായി കാത്തിരുന്ന ആരാധകരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി അഭിനന്ദിച്ചതിന് പിന്നാലെ ശക്തമായ സുരക്ഷയൊരുക്കിയ
കേരളാ പൊലീസിന്റെ സുരക്ഷാസേവനത്തിന് ബിസിസിഐ സംതൃപ്തി അറിയിച്ചു.
മഴമൂലം മത്സരം വൈകിയപ്പോള്‍ കാണികള്‍ക്ക് സഹായം ഒരുക്കുകയും, സുരക്ഷയില്‍ യാതൊരു വിട്ടു വീഴ്ചയും കാട്ടാതിരിക്കുകയും ചെയ്ത കേരളാ പൊലീസിന്റെ പ്രവര്‍ത്തന മികവിനെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയും അഭിനന്ദിച്ചു.
സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. മഴ കാരണമുള്ള ബുദ്ധിമുട്ടുകളുടെ പേരിൽ കാണികൾക്ക് അസൗകര്യം സൃഷ്ടിക്കരുതെന്ന നിര്‍ദേശം തിരുവനന്തപുരം മേഖല ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാലിച്ചതോടെയാണ് 29 വർഷങ്ങൾക്കു ശേഷം തിരുവനന്തപുരം നഗരത്തിലെത്തിയ പ്രഥമ ട്വന്റി-20 എല്ലാവരുടെയും അഭിനന്ദനത്തിന് അര്‍ഹമായത്.
ഐജിക്ക് കീഴിൽ ഏഴ് എസ്പിമാർ, 28 ഡിവൈഎസ്പിമാർ, 46 സിഐ, 380 എസ്ഐ ഉൾപ്പെടെ 2,500 പൊലീസുകാരാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി സുരക്ഷയൊരുക്കിയത്.