Publish Date: Sat, 11 Feb 2023 (16:32 IST)
Updated Date: Sat, 11 Feb 2023 (16:35 IST)
ഇന്ത്യന്‍ താരം വിരാട് കോലിക്ക് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. ബാറ്റിങ്ങിന് പിന്നാലെ ഫീല്‍ഡിങ്ങിലും കോലി പരാജയമെന്ന് ആരാധകര്‍. നാഗ്പൂര്‍ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും വളരെ അനായാസം സ്വന്തമാക്കാവുന്ന രണ്ട് ക്യാച്ചുകളാണ് കോലി വിട്ടുകളഞ്ഞത്.
സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്ന പണി കോലിയെ കൊണ്ട് സാധിക്കുന്നില്ലെന്നാണ് വിമര്‍ശനം. സ്ലിപ്പില്‍ നില്‍ക്കുമ്പോഴാണ് കോലി രണ്ട് ക്യാച്ചുകളും വിട്ടുകളഞ്ഞത്. കവറില്‍ ഫീല്‍ഡ് ചെയ്യാന്‍ കോലിയെ ഇടുന്നതാണ് നല്ലതെന്നും സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യാന്‍ രഹാനെയെ പോലുള്ള താരങ്ങളെയാണ് വേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും പരാജയപ്പെടുന്ന കോലിയെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് വേറൊരു വിഭാഗം ആവശ്യപ്പെടുന്നത്.