Select Your Language

Notifications

webdunia
webdunia
webdunia
webdunia

താളം വീണ്ടെടുത്ത് റണ്‍മെഷീന്‍; ഇത് ഞങ്ങളുടെ പഴയ കോലിയെന്ന് ആരാധകര്‍

Virat Kohli
, വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (20:55 IST)
ഫോംഔട്ടിന്റെ പേരില്‍ പഴികേട്ടിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ആരാധകര്‍ക്ക് സമ്മാനിച്ചത് കിടിലന്‍ ഇന്നിങ്‌സ്. തുടക്കം മുതല്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കോലി ബാറ്റ് വീശിയത്. 41 പന്തില്‍ നിന്ന് 53 റണ്‍സാണ് കോലിയുടെ സംഭാവന. ആറ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ആര്‍സിബി നായകന്റെ ഇന്നിങ്‌സ്. തനിക്ക് ഏറെ പ്രിയപ്പെട്ട കവര്‍ ഡ്രൈവുകളിലൂടെ റണ്‍സ് കണ്ടെത്താനും കോലിക്ക് സാധിച്ചിരുന്നു. ടി 20 ലോകകപ്പിന് മുന്‍പ് കോലി തന്റെ പ്രതാപകാല ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയ്ക്കും ഏറെ ആശ്വാസം പകരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റൺസ് കണ്ടെത്താനാവാതെ ലോകകപ്പ് ടീമിനകത്തുള്ളവർ, പുറത്തുള്ളവർ അടിച്ചുതകർക്കുന്നു