ഏകദിന, ടി 20 ക്യാപ്റ്റന്‍സി ഒഴിയാന്‍ വിരാട് കോലിക്ക് മുഖ്യപരിശീലകന്‍ രവി ശാസ്ത്രി ആറ് മാസം മുന്‍പ് ഉപദേശം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കോലിയെ കൂടുതല്‍ പ്രയോജനപ്പെടുത്താനാണ് രവി ശാസ്ത്രി ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവച്ചതെന്നും ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
'ശാസ്ത്രി കോലിയോട് ആറ് മാസം മുന്‍പ് സംസാരിച്ചിരുന്നു. പക്ഷേ, കോലി ശാസ്ത്രിയെ കേട്ടില്ല. ഏകദിനത്തില്‍ ഇന്ത്യയെ നയിക്കാന്‍ കോലി ഇപ്പോഴും തല്‍പ്പരനാണ്. അതുകൊണ്ടാണ് ടി 20 ക്യാപ്റ്റന്‍സി മാത്രം അദ്ദേഹം ഒഴിഞ്ഞത്. കോലിയെ ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ എങ്ങനെ പരമാവധി ഉപയോഗിക്കാം എന്നാണ് ബോര്‍ഡും ആലോചിക്കുന്നത്. ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് ഇനിയും ഒരുപാട് ലഭിക്കാനുണ്ട്,' ബിസിസിഐയുമായി ഏറ്റവും അടുത്ത വ്യക്തി പറഞ്ഞു.