Webdunia - Bharat's app for daily news and videos

Install App

Virat Kohli is GOAT: സച്ചിന്‍ ഈ നേട്ടത്തിലെത്തിയത് 160 ഇന്നിങ്‌സുകളില്‍ നിന്ന്, കോലിക്ക് വേണ്ടിവന്നത് വെറും 99 ഇന്നിങ്‌സ്; ഗോട്ട് തന്നെയെന്ന് സോഷ്യല്‍ മീഡിയ

ഏകദിന കരിയറിലെ 45-ാം സെഞ്ചുറിയാണ് കോലി ഗുവാഹത്തിയില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയത്

Webdunia
ചൊവ്വ, 10 ജനുവരി 2023 (17:17 IST)
Virat Kohli is GOAT: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതിനൊപ്പം ഒരുപിടി അപൂര്‍വ്വ റെക്കോര്‍ഡുകളും സ്വന്തമാക്കി ഇന്ത്യന്‍ താരം വിരാട് കോലി. 87 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതം 113 റണ്‍സെടുത്താണ് കോലി ഇന്ത്യയുടെ ടോപ് സ്‌കോററായത്. ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സ് നേടി.
 
ഏകദിന കരിയറിലെ 45-ാം സെഞ്ചുറിയാണ് കോലി ഗുവാഹത്തിയില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയത്. ഇതോടെ താരത്തിന്റെ രാജ്യാന്തര കരിയറിലെ ആകെ സെഞ്ചുറികളുടെ എണ്ണം 73 ആയി. മൂന്ന് വര്‍ഷത്തിനു ശേഷമാണ് കോലി ഏകദിനത്തില്‍ സെഞ്ചുറി നേടുന്നത്. 
 
ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ കോലി സച്ചിനൊപ്പമെത്തി. ഇന്ത്യയില്‍ കോലിയുടെ 20-ാം ഏകദിന സെഞ്ചുറിയാണ് ഇത്. 99 ഇന്നിങ്‌സില്‍ നിന്നാണ് കോലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യയില്‍ 20 ഏകദിന സെഞ്ചുറി നേടാന്‍ 160 ഇന്നിങ്‌സുകള്‍ കളിച്ചു. 
 
ഒരു രാജ്യത്തിനെതിരെ കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന നേട്ടത്തിലും കോലി തന്റെ പേര് ഒരിക്കല്‍ കൂടി എഴുതി ചേര്‍ത്തു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്‍പത് ഏകദിന സെഞ്ചുറിയുള്ള കോലി ഇപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരെയും ഒന്‍പത് ഏകദിന സെഞ്ചുറി സ്വന്തമാക്കി കഴിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരെ സച്ചിന്‍ ഒന്‍പത് ഏകദിന സെഞ്ചുറി നേടിയിട്ടുണ്ട്. 
 
കോലിയുടെ സെഞ്ചുറിക്ക് പിന്നാലെ ട്വിറ്ററില്‍ ഗോട്ട് ട്വീറ്റുകള്‍ ട്രെന്‍ഡിങ് ആകാന്‍ തുടങ്ങിയിട്ടുണ്ട്. ക്രിക്കറ്റിലെ മികച്ചവന്‍ കോലി തന്നെയാണെന്നാണ് ആരാധകരുടെ കമന്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

അടുത്ത ലേഖനം
Show comments