Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli: വീരോചിതം വിരാട്; ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറി

ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ കോലി സച്ചിനൊപ്പമെത്തി

Virat Kohli: വീരോചിതം വിരാട്; ശ്രീലങ്കയ്‌ക്കെതിരെ സെഞ്ചുറി
, ചൊവ്വ, 10 ജനുവരി 2023 (17:04 IST)
Virat Kohli: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടി വിരാട് കോലി. 80 പന്തില്‍ നിന്നാണ് കോലിയുടെ സെഞ്ചുറി നേട്ടം. ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് കോലി സെഞ്ചുറി തികച്ചത്. ഏകദിന കരിയറിലെ 45-ാം സെഞ്ചുറിയാണ് കോലി ഗുവാഹത്തിയില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയത്. ഇതോടെ താരത്തിന്റെ രാജ്യാന്തര കരിയറിലെ ആകെ സെഞ്ചുറികളുടെ എണ്ണം 73 ആയി. മൂന്ന് വര്‍ഷത്തിനു ശേഷമാണ് കോലി ഏകദിനത്തില്‍ സെഞ്ചുറി നേടുന്നത്. 
 
ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ കോലി സച്ചിനൊപ്പമെത്തി. ഇന്ത്യയില്‍ കോലിയുടെ 20-ാം ഏകദിന സെഞ്ചുറിയാണ് ഇത്. 99 ഇന്നിങ്‌സില്‍ നിന്നാണ് കോലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യയില്‍ 20 ഏകദിന സെഞ്ചുറി നേടാന്‍ 160 ഇന്നിങ്‌സുകള്‍ കളിച്ചു. 
 
ഒരു രാജ്യത്തിനെതിരെ കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന നേട്ടത്തിലും കോലി തന്റെ പേര് ഒരിക്കല്‍ കൂടി എഴുതി ചേര്‍ത്തു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്‍പത് ഏകദിന സെഞ്ചുറിയുള്ള കോലി ഇപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരെയും ഒന്‍പത് ഏകദിന സെഞ്ചുറി സ്വന്തമാക്കി കഴിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരെ സച്ചിന്‍ ഒന്‍പത് ഏകദിന സെഞ്ചുറി നേടിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Sri Lanka 1st ODI Live Updates: ഫോമിലേക്ക് മടങ്ങിയെത്തി രോഹിത് ശര്‍മ, കളമറിഞ്ഞ് കളിച്ച് ശുഭ്മാന്‍ ഗില്‍; ഇന്ത്യ മികച്ച സ്‌കോറിലേക്ക്