ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ അവനാണ്: ന്യൂസിലന്‍ഡ് താരം പറയുന്നു
ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ഒരു ഇന്ത്യന്‍ താരമാണെന്ന് ടിം സൗത്തി
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ ആരെന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. ഇംഗ്ലണ്ട് താരം ജോ റൂട്ട്, ന്യൂസിലാന്‍ഡ് താരം കെയ്‌ന്‍ വില്ല്യംസണ്‍, ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി എന്നിവരില്‍ ഒരാളെയാണ് പലരും മികച്ച ബാറ്റ്‌സ്‌മാനായി പരിഗണിക്കുന്നത്.
എന്നാല്‍, വിരാട് കോഹ്‌ലിയാണ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്നാണ് ന്യൂസിലന്‍ഡ് പേസ് ബൗളര്‍ ടിം സൗത്തി വ്യക്തമാക്കുന്നത്. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനെ വിലയിരുത്തിയാണ് സൗത്തി ഇക്കാര്യം പറഞ്ഞത്.
പടിപടിയായി ഉയര്‍ന്ന കോഹ്‌ലി ഒരു ക്ലാസ് താരമാണ്. ഏത് സാഹചര്യത്തിലും മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന കോഹ്‌ലിയുടെ കരുത്ത് കഠിനാധ്വാനമാണ്. ഇതിനാലാണ് കോഹ്‌ലി ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനാകുന്നതെന്നും
സൗത്തി വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും മികച്ച എട്ട് ടീമുകള്‍ ഏറ്റുമുട്ടുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ആര്‍ക്കും ജയിക്കാം. ഇതാണ് ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകതയെന്നും ഒരു സ്വകാര്യ പരുപാടിയില്‍ സംസാരിക്കവെ സൗത്തി പറഞ്ഞു.