Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ചരിത്രനേട്ടത്തില്‍; കോഹ്‌ലി ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്

ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ചരിത്രനേട്ടത്തില്‍; കോഹ്‌ലി ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്

ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ചരിത്രനേട്ടത്തില്‍; കോഹ്‌ലി ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്
ന്യൂഡൽഹി , ഞായര്‍, 5 ഓഗസ്റ്റ് 2018 (14:40 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്‌റ്റില്‍ ടീം ഇന്ത്യ പരാജയം രുചിച്ചുവെങ്കിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ടെസ്‌റ്റ് ബാറ്റ്‌സ്‌മാന്മാരുടെ പട്ടികയില്‍ ഒന്നാമത്. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ പിന്തള്ളിയാണ് ഐസിസി റാങ്കിംഗില്‍ വിരാട് ഒന്നാമതെത്തിയത്.

934 പോയിന്റുമായി കോഹ്‌ലി ഒന്നാമതെത്തിയപ്പോള്‍ സ്‌മിത്തിന് 929 പോയിന്റ് മാത്രമാണുള്ളത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് മൂന്നാംസ്ഥാനത്ത്.

ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ്‍ നാലാമതും ഓസീസ് താരം ഡേവിഡ് വാർണർ അഞ്ചാമതുമുണ്ട്. കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിംഗിലാണ് വിരാട് എത്തിയിരിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബാറ്റ്സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

ബൗളര്‍മാരുടെ പട്ടികയില്‍ ഇംഗ്ലിഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണാണ് ഒന്നാമന്‍. ദക്ഷിണാഫ്രിക്കയുടെ  കഗീസോ റബാഡ രണ്ടാമതും രവീന്ദ്ര ജഡേജ മൂന്നാമതും വെർനോൻ ഫിലാൻഡർ നാലാമതും അശ്വിന്‍ അ‍ഞ്ചാം സ്ഥാനത്താണ്.

ടീമുകളിൽ ഇന്ത്യ ഒന്നാം സ്ഥാനത്തു തുടരുന്നു. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ബംഗ്ലദേശ്, സിംബാബ്‌വെ എന്നിവരാണ് രണ്ടു മുതൽ 10 വരെ സ്ഥാനങ്ങളിൽ.

ടെസ്റ്റ് ഓൾറൗണ്ടർമാരിൽ ഒന്നാമത് ബംഗ്ലദേശിന്റെ ഷാക്കിബ് അൽ ഹസനാണ്. ഇന്ത്യൻ താരങ്ങളായ രവീന്ദ്ര ജഡേജ രണ്ടാമതും രവിചന്ദ്രൻ അശ്വിൻ നാലാമതുമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു തുടർച്ചയായ രണ്ടാം വർഷവും ഫൈനലില്‍ - എതിരാളി കരോലിന മാരിന്‍