Webdunia - Bharat's app for daily news and videos

Install App

കോലിയുടെ ജേഴ്‌സിക്ക് 40 ലക്ഷം, രോഹിത്തിന്റെ ബാറ്റ് വിറ്റുപോയത് 24 ലക്ഷത്തിനു; രാഹുലും ഭാര്യയും നടത്തിയ ലേലത്തില്‍ 1.93 കോടി രൂപ ലഭിച്ചു

വിരാട് കോലിയുടെ ബാറ്റിനാണ് ലേലത്തില്‍ ഏറ്റവും വലിയ തുക ലഭിച്ചത്

രേണുക വേണു
ശനി, 24 ഓഗസ്റ്റ് 2024 (08:24 IST)
പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍.രാഹുലും ജീവിതപങ്കാളി ആതിയ ഷെട്ടിയും ചേര്‍ന്നു നടത്തിയ ക്രിക്കറ്റ് ലേലത്തില്‍ 1.93 കോടി രൂപ ലഭിച്ചു. നിരാലംബരായ കുട്ടികളെ സഹായിക്കുന്നതിനു വേണ്ടി വിപ്ല ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സംഘടനയെ പിന്തുണച്ചാണ് രാഹുലും ആതിയയും ചേര്‍ന്ന് ലേലം നടത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ജേഴ്‌സി, ബാറ്റ്, ഗ്ലൗ എന്നിവയെല്ലാം ലേലത്തില്‍ എത്തി. 
 
വിരാട് കോലിയുടെ ബാറ്റിനാണ് ലേലത്തില്‍ ഏറ്റവും വലിയ തുക ലഭിച്ചത്. കോലി ഉപയോഗിച്ചിരുന്ന ബാറ്റ് ലേലത്തില്‍ എത്തിയപ്പോള്‍ 40 ലക്ഷം രൂപയ്ക്കാണ് വിറ്റുപോയത്. കോലിയുടെ ബാറ്റിങ് ഗ്ലൗ 28 ലക്ഷത്തിനാണ് ലേലത്തില്‍ പോയത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിനു 24 ലക്ഷം രൂപ ലഭിച്ചു. മഹേന്ദ്രസിങ് ധോണിയുടെ ബാറ്റിനു 13 ലക്ഷം, രാഹുല്‍ ദ്രാവിഡിന്റെ ബാറ്റിനു 11 ലക്ഷം, കെ.എല്‍.രാഹുലിന്റെ ജേഴ്‌സിക്ക് 11 ലക്ഷം എന്നിങ്ങനെയാണ് ലേലത്തില്‍ ലഭിച്ചത്. 
 
ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, ക്വിന്റണ്‍ ഡി കോക്ക്, നിക്കോളാസ് പൂറാന്‍ തുടങ്ങി അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രമുഖരെല്ലാം ലേലത്തില്‍ പങ്കെടുത്തു. ലേലത്തിലൂടെ ലഭിച്ച 1.93 കോടി രൂപ രാഹുല്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു കൈമാറും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

19 തികയാത്ത പയ്യന് മുന്നിൽ ബംഗ്ലാദേശ് കടുവകൾ തീർന്നു, 11 റൺസിനിടെ വീണത് 7 വിക്കറ്റുകൾ!

ഇത് ഇനം വേറെയാണ്, വെടിക്കെട്ട് ഇരട്ടസെഞ്ചുറിയുമായി ശ്രേയസ് അയ്യർ, 228 പന്തിൽ അടിച്ചുകൂട്ടിയത് 233 റൺസ്

പരിക്കൊഴിയുന്നില്ല, നെയ്മർ ഇനിയും 3 മാസം പുറത്തിരിക്കണം

Sanju Samson: സഞ്ജുവിന് ആ പ്രശ്നം ഇപ്പോഴുമുണ്ട്, അവനെ വിശ്വസിക്കാനാവില്ല: അനിൽ കുംബ്ലെ

രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ എറിഞ്ഞ് വീഴ്ത്തി കേരളം; സക്സേനയ്ക്ക് അഞ്ച് വിക്കറ്റ്

അടുത്ത ലേഖനം
Show comments