Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇംഗ്ലണ്ടിനെ തരിപ്പണമാക്കാന്‍ കോഹ്‌ലിക്കാകുമോ ?; ധോണി ഇനി പിന്നില്‍ മാത്രം - യുവി തിരിച്ചെത്തിയപ്പോള്‍ ഒരു പരാജയ ‘താരം’ ടീമില്‍

കോഹ്‌ലി യുഗം പിറന്നു, ധോണി ഇനി പിന്നില്‍ മാത്രം; ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്കുള്ള ടീമില്‍ ഒരു പരാജയ ‘താര’മുണ്ട്

ഇംഗ്ലണ്ടിനെ തരിപ്പണമാക്കാന്‍ കോഹ്‌ലിക്കാകുമോ ?; ധോണി ഇനി പിന്നില്‍ മാത്രം - യുവി തിരിച്ചെത്തിയപ്പോള്‍ ഒരു പരാജയ ‘താരം’ ടീമില്‍
മുംബൈ , വെള്ളി, 6 ജനുവരി 2017 (17:05 IST)
മഹേന്ദ്ര സിംഗ് ധോണി നായകസ്ഥാനമൊഴിഞ്ഞ ശേഷമുള്ള ആദ്യ ഏകദിന, ട്വന്റി -20 ടീമുകളെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പ്രതീക്ഷകള്‍ തെറ്റിക്കാതെ വിരാട് കോഹ്‌ലി നായകന്റെ കുപ്പായമെടുത്തണിഞ്ഞപ്പോള്‍ രഞ്ജിയിലെ തകർപ്പൻ പ്രകടനത്തിന്റെ അടിസ്‌ഥാനത്തിൽ യുവരാജ് സിംഗ് ദീർഘകാലത്തിന് ശേഷം ഏകദിന, ട്വന്റി–20 ടീമിൽ തിരിച്ചെത്തി.

നായക സ്ഥാനം ഒഴിഞ്ഞെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനായി ധോണി ടീമിൽ തുടരും. ഇതിനു മുമ്പ് 17 ഏകദിനങ്ങളിൽ കോഹ്‌ലി ഇന്ത്യയെ നയിച്ചിട്ടുണ്ട്. രോഹിത് ശര്‍മ്മയ്‌ക്ക് പരുക്കേറ്റ സാഹചര്യത്തില്‍ ഫോമിലല്ലാത്ത ധവാന്‍ ടീമില്‍ ഇടം നേടി. തുടര്‍ച്ചയായി പരാജയപ്പെടുന്നതുമൂലമാണ് ധവാനെ കുറച്ചു നാളുകളായി ടീമില്‍ നിന്ന് അകറ്റി നിര്‍ത്തിയത്. വിവാദങ്ങള്‍ വരുത്തിവെച്ചുവെങ്കിലും പരിശീലന മൽസരങ്ങൾക്കുള്ള ടീമിൽ മലയാളി താരം സഞ്ജു വി സാംസണും ഇടം ലഭിച്ചിട്ടുണ്ട്.

ഏകദിന ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മഹേന്ദ്ര സിംഗ് ധോണി (വിക്കറ്റ് കീപ്പർ), കെഎൽ രാഹുൽ, ശിഖർ ധവാൻ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, യുവരാജ് സിംഗ്, അജിങ്ക്യ രഹാനെ, ഹർദിക് പാണ്ഡ്യ, ആർ അശ്വൻ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ജസ്പ്രീത് ബുംമ്ര, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്

ട്വന്റി20 ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മഹേന്ദ്ര സിംഗ് ധോണി (വിക്കറ്റ് കീപ്പർ), കെഎൽ രാഹുൽ, യുവരാജ് സിങ്, സുരേഷ് റെയ്ന, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, ആർ അശ്വിൻ, രവീന്ദ്ര ജ‍ഡേജ, ചഹൽ, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംമ്ര, ആശിഷ് നെഹ്റ, ഭുവനേശ്വർ കുമാർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലിക്ക് ധോണിയോട് ഇത്രയും സ്‌നേഹമുണ്ടായിരുന്നോ ?; വിരാടിന്റെ ട്വീറ്റ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു