Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറ് കോടി ചെലവഴിച്ച് ആഡംബര വില്ല സ്വന്തമാക്കി വിരാട് കോലി; സ്റ്റാംപ് ഡ്യൂട്ടി മാത്രം 36 ലക്ഷം !

Virat Kohli New Villa
മഹാരാഷ്ട്രയിലെ അലിബഗില്‍ ആഡംബര വില്ല സ്വന്തമാക്കി വിരാട് കോലിയും അനുഷ്‌ക ശര്‍മയും. 2000 സ്‌ക്വയര്‍ ഫീറ്റുള്ള വില്ലയ്ക്ക് ആറ് കോടി ചെലവ് വന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ പറ്റുന്ന വിധമാണ് വില്ല ഒരുക്കിയിരിക്കുന്നത്. ബീച്ചിന് തൊട്ടടുത്താണ് കോലിയുടെയും അനുഷ്‌കയുടെയും പുതിയ വില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ താരദമ്പതികള്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ ആഡംബര വീടാണിത്. 
 
വില്ലയില്‍ 400 സ്‌ക്വയര്‍ ഫീറ്റുള്ള സ്വിമ്മിങ് പൂള്‍ ഉണ്ട്. സ്റ്റാംപ് ഡ്യൂട്ടി ഇനത്തില്‍ മാത്രം കോലി ചെലവഴിച്ചത് 36 ലക്ഷം രൂപയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ 19.24 കോടി രൂപയ്ക്ക് 36,059 സ്‌ക്വയര്‍ ഫീറ്റുള്ള ഫാം ഹൗസ് അലിബഗില്‍ തന്നെ കോലിയും അനുഷ്‌കയും സ്വന്തമാക്കിയിരുന്നു. കോലിയുടെ പുതിയ വില്ലയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വനിത ട്വന്റി 20 ലോകകപ്പ്: ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരാളികള്‍ ദക്ഷിണാഫ്രിക്ക