Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും സെഞ്ചുറി,ഗില്ലല്ല, നെക്സ്റ്റ് ബിഗ് തിംഗ് ബ്രൂക്ക് തന്നെ: അതിശയിപ്പിക്കുന്ന റെക്കോർഡ്

വീണ്ടും സെഞ്ചുറി,ഗില്ലല്ല, നെക്സ്റ്റ് ബിഗ് തിംഗ് ബ്രൂക്ക് തന്നെ: അതിശയിപ്പിക്കുന്ന റെക്കോർഡ്
, വെള്ളി, 24 ഫെബ്രുവരി 2023 (15:35 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി തകർപ്പൻ പ്രകടനം തുടർന്ന് യുവതാരം ഹാരി ബ്രൂക്ക്. ഏറ്റവുമൊടുവിലായി ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം തന്നെ സെഞ്ചുറി നേടിയാണ് താരം ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയത്. ആദ്യ ഇന്നിങ്ങ്സിലെ സെഞ്ചുറിയോടെ 9 ഇന്നിങ്ങ്സിൽ നിന്നും ബ്രൂക്ക്സ് 800 റൺസ് പിന്നിട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ബ്രൂക്ക്സ്.
 
9 ഇന്നിങ്ങ്സുകളിൽ നിന്നും ഏറ്റവും കൂടുതൽ റൺസുകളെന്ന മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടെ റെക്കോർഡാണ് ബ്രൂക്ക്സ് തകർത്തത്. 9 ഇന്നിങ്ങ്സുകളിൽ നിന്നും 99.75 ബാറ്റിംഗ് ശരാശരിയിൽ 798 റൺസായിരുന്നു കാംബ്ലി നേടിയത്. 9 ഇന്നിങ്ങ്സിൽ നിന്നും 100.88 ശരാശരിയിൽ 807 റൺസാണ് ബ്രൂക്ക്സ് നേടിയത്. രണ്ടാം ദിനം കൂടി ബ്രൂക്സ് ബാറ്റ് ചെയ്യുമെന്നിരിക്കെ ഇത് ഇനിയും കൂടും.
 
9 ഇന്നിങ്ങ്സിൽ നിന്നും 4 സെഞ്ചുറിയും 3 അർധസെഞ്ചുറിയും താരം നേടിയിട്ടുണ്ട്.കിവീസിനെതിരെ ഒന്നാം ദിനം അവസാനിക്കുമ്പോൾ 184 റൺസുമായി പുറത്താകാതെ നിൽക്കുകയാണ് താരം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രൂക്കിനും റൂട്ടിനും സെഞ്ചുറി, ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക്