Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണ പൊളിക്കും, തിരിച്ചടിക്കുകയും ചെയ്യും; കളി പഠിക്കാന്‍ എതിരാളികളുടെ പാളയത്തില്‍ കോഹ്‌ലി - ക്യാപ്‌റ്റനെ പുകഴ്‌ത്തി മുന്‍‌താരങ്ങള്‍

ഇത്തവണ പൊളിക്കും, തിരിച്ചടിക്കുകയും ചെയ്യും; കളി പഠിക്കാന്‍ എതിരാളികളുടെ പാളയത്തില്‍ കോഹ്‌ലി - ക്യാപ്‌റ്റനെ പുകഴ്‌ത്തി മുന്‍‌താരങ്ങള്‍

ഇത്തവണ പൊളിക്കും, തിരിച്ചടിക്കുകയും ചെയ്യും; കളി പഠിക്കാന്‍ എതിരാളികളുടെ പാളയത്തില്‍ കോഹ്‌ലി - ക്യാപ്‌റ്റനെ പുകഴ്‌ത്തി മുന്‍‌താരങ്ങള്‍
മുംബൈ , ശനി, 24 മാര്‍ച്ച് 2018 (16:36 IST)
പൊരുതുന്ന താരമാണ് വിരാട് കോഹ്‌ലി, ജയിക്കാനായി ഏതറ്റം വരെയും പോകുന്ന പ്രതിഭയെന്ന് ഇന്ത്യന്‍ ക്യാപ്‌റ്റനെ വിളിക്കുന്നതില്‍ തെറ്റുണ്ടാകില്ല. കാരണം ഗ്രൌണ്ടില്‍ ബാറ്റുകൊണ്ടും വാക്കുകള്‍ കൊണ്ടും എതിരാളികളെ മാനസികമായി തകര്‍ത്ത് കളി വരുതിയിലാക്കാന്‍ അദ്ദേഹത്തിനറിയാം.

തിരിച്ചടികള്‍ നേരിട്ട മണ്ണില്‍ വന്‍ വൃക്ഷമായി മാറാന്‍ ധോണിയുടെ ശിക്ഷ്യനായ കോഹ്‌ലിക്ക് അസാധ്യമായ മിടുക്കുണ്ട്. അത്തരമൊരു പുതിയ തീരുമാനത്തിലാണ് വിരാട് ഇപ്പോഴുള്ളത്. ടെസ്‌റ്റ് ക്രിക്കറ്റിലെ ചരിത്ര മുഹൂര്‍ത്തങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യ - അഫ്ഗാനിസ്ഥാന്‍ ടെസ്‌റ്റില്‍ നിന്നും വിട്ടു നില്‍ക്കാനാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ തീരുമാനിച്ചിരിക്കുന്നത്.

ജൂണ്‍ 14ന് ബെംഗളൂരുവില്‍ നടക്കുന്ന അഫ്ഗാന്‍റെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തില്‍ നിന്നാണ് കോഹ്‌ലി വിട്ടു നില്‍ക്കുന്നത്. ഇതിനു കാരണം ജൂലൈ മൂന്നിന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനമാണ്. ഇംഗ്ലീഷ് മണ്ണില്‍ മോശം റെക്കോര്‍ഡുള്ള സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കുന്നതോടെ കൗണ്ടി ക്രിക്കറ്റില്‍ സറിക്കായി കളിക്കാന്‍ കോഹ്‌ലി ഇംഗ്ലണ്ടിലേക്ക് പോകും. ബാറ്റിംഗില്‍ മികച്ച ഫോം കണ്ടെത്തുന്നതിനാണ് അദ്ദേഹം
കൗണ്ടിയില്‍  കളിക്കാന്‍ പോകുന്നത്.

ഇംഗ്ലണ്ടില്‍ അത്ര മികച്ച റെക്കോര്‍ഡല്ല കോഹ്‌ലിക്കുള്ളത്. അഞ്ച് ടെസ്റ്റില്‍ നിന്ന് 13.4 ശരാശരിയില്‍ 134 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകന് നേടാനായിട്ടുള്ളത്. കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ ഇംഗ്ലണ്ടിനെതിരെ തിളങ്ങാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍.

കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഫോം കണ്ടെത്താനുള്ള കോഹ്‌ലിയുടെ നീക്കത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ രംഗത്തെത്തി. ജൂലൈ മൂന്നിനാരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്നു വീതം ഏകദിന, ട്വന്റി-20 മത്സരങ്ങളും അഞ്ചു ടെസ്റ്റുമാണ് ഇന്ത്യ കളിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ്‌മറെ സ്വന്തമാക്കാന്‍ യുണൈറ്റഡ്‌; മുടക്കുന്നത് വമ്പന്‍ തുക - ഏറ്റുമുട്ടുന്നത് റയലുമായി